കോവിഡ് എന്നൊരു മഹാമാരിയെ
തുരത്തിയോടിക്കാം നമുക്കൊന്നായ്
ലോകരാജ്യങ്ങൾക്ക് ഭീഷണിയാകുന്ന
ഭീകരനാകുമീ കൊറോണയെ.
എത്രയെത്ര ജീവനുകൾ പിടഞ്ഞുവീണു
എത്രയെത്ര രാജ്യങ്ങൾ അടച്ചിടുന്നു
എവിടുന്ന് വന്നു നീ ദുരിതവാഹകനാം
കൊലയാളിയായൊരു കൊറോണേ നീ
പോയിമറഞ്ഞോളൂ ഇനിയാർക്കും പകരാതെ
ഓടിയൊളിച്ചോളൂ എവിടേയ്ക്കെങ്കിലും
മറക്കില്ല പൊറുക്കില്ല നിന്റെ ഭീകരത
ഈ ലോകമുള്ളന്നോളം മനുഷ്യരാശി.