കെ.കെ.കെ.വി.എം.എച്ച്.എസ്സ്,പൊത്തപ്പള്ളി./അക്ഷരവൃക്ഷം/ഗോൾഡൻ ജൂബിലിയും കൂട്ടുകാരും
ഗോൾഡൻ ജൂബിലിയും കൂട്ടുകാരും
വരുന്ന ഓഗസറ്റ് 1 ന് നമ്മുടെ സ്കൂളിന്റെ ഗോൾഡൻ ജൂബിലി ആഘോഷമാണ്. ടീച്ചർ ഒരു ദിവസം ക്ലാസിലെത്തി ഇങ്ങനെ പറഞ്ഞെന്നു കരുതുക. എന്താണ് അതിനർഥം? സ്കൂൾ തുടങ്ങിയിട്ട് അന്ന് 50 വർഷമാകും എന്നുതന്നെ. 50 -ാമത് വാർഷികത്തിനുള്ള ഇംഗ്ലീഷ് പേരാണ് golden jubilee. ഇതിനുപുറമേ silver jubilee , diamond jubilee , platinum jubilee എന്നിവയും കൂട്ടുകാർ കേട്ടിട്ടുണ്ടാകും ഇതുപോലെ ഒന്നാം വാർഷികത്തിനോ അഞ്ചാം വാർഷികത്തിനോ പത്താം വാർഷികത്തിനോ ഒക്കെ പ്രത്യേകം പേരുകളുണ്ടോ? ഉണ്ട്. പക്ഷേ അത്തരം പേരുകൾ golden jubilee പോലെ അത്ര പ്രചാരം നേടിയവയല്ലെന്നു മാത്രം. ഉദാഹരണത്തിന്, അഞ്ചാം വാർഷികത്തിന് നിഘണ്ടുക്കളിൽ കാണുന്ന പേരാണ് quinquennial. അതേസമയം, wood jubilee എന്ന പേരിലും അഞ്ചാം വാർഷികം അറിയപ്പെടുന്നുണ്ട്.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം |