കോവിഡ് 19

ചൈനയിലാണ് കൊറോണ എന്ന രോഗം ആദ്യമായി പൊട്ടിപ്പുറപ്പെട്ടത്.ജനതയെ ഭീതിയിലാഴ്ത്തി ആ രോഗം ഇപ്പോഴും പടർന്നു പിടിച്ചു കൊണ്ടേയിരിക്കുന്നു.ഈ രോഗത്തിന്റെ പേരാണ് കോവിഡ് 19. ഈ വൈറസിന് ഇതുവരെയും മരുന്ന കണ്ടുപിടിച്ചിട്ടില്ല. സമ്പർക്കത്തിലൂടെയാണ് ആ രോഗം പകരുന്നത്.ഇതിൽ നിന്നും രക്ഷ നേടാനുള്ള ഏക മാർഗം സാമൂഹിക അകലം പാലിക്കുക എന്നുള്ളതാണ്.


കോവിഡ് 19 എന്ന രോഗത്തിന്റെ ലക്ഷണങ്ങൾ: പനി,ചുമ,ശക്തമായ തലവേദന,കടുത്ത ചൂട്.


          ഈ വൈറസ് നമ്മുടെ ശരീരത്തിൽ പ്രവേശിക്കാതിരിക്കാൻ ഇടയ്ക്കിടെ  സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുക. കോവിഡ് 19 നെ പ്രതിരോധിക്കാൻ നമ്മുടെ പ്രധാനമന്ത്രിലോക്ക് ഡൗൺ പ്രഖ്യാപിച്ചു.നമ്മുടെ സംസ്ഥാനവും അത് ശക്തമായി നടപ്പിലാക്കി.അതിനായി നമ്മുടെ ആരോഗ്യ പ്രവർത്തകരും പോലീസും ഗവൺമെന്റും അഹോരാത്രം പ്രയത്നിക്കുന്നു. എല്ലാ മാർഗ നിർദ്ദേശങ്ങളും നൽകി നമ്മുടെ മുഖ്യമന്ത്രിയും ഒപ്പം നിൽക്കുന്നു.കോവിഡ് 19 സമൂഹ വ്യാപനമാകാതിരിക്കാൻ നമ്മുടെ പ്രധാനമന്ത്രിയുടേയും മുഖ്യമന്ത്രിയുടേയും ആരോഗ്യ പ്രവർത്തകരുടേയും നിർദ്ദേശങ്ങൾ നമുക്കും പാലിക്കാം ഒന്നിച്ച് ഒറ്റക്കെട്ടായി.
വർഷാ വിജയൻ
5 ബി കെ.കെ.കെ.വി.എം.എച്ച്.എസ്സ്,പൊത്തപ്പള്ളി.
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം