കെ.എം.എം.എ.യു.പി.എസ് ചെറുകോട്/ഭിന്നശേഷി കുട്ടികൾക്ക് തൊഴിൽ പരിശീലനം
"തണൽ" ഭിന്നശേഷി കുട്ടികൾക്കുള്ള കൈത്താങ്ങ്
"തണൽ" ഭിന്നശേഷി കുട്ടികൾക്കുള്ള കൈത്താങ്ങ് . ഈ പദ്ധതി പ്രകാരം ഭിന്നശേഷി കുട്ടികളുടെ കണക്ക് എടുക്കുകയും അവർക്ക് വേണ്ട പഠന ഉപകരണങ്ങൾ ലഭ്യ മാക്കുക,അഡാപ്റ്റീവ് ടോയ്‌ലറ്റ് ,രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസ്,തൊഴിൽ പരിശീലനങ്ങൾ എന്നിവ ചെയ്തു വരുന്നു.ഭിന്നശേഷികുട്ടികളുടെ പ്രശ്നങ്ങളെക്കുറിച്ചു സ്കൂൾ ഒരു ഡോക്യൂമെന്ററി തയ്യാറാക്കി "വീട്ടുമുറ്റത്തെ ഒറ്റ മന്ദാരങ്ങൾ" എന്നായിരുന്നു അതിന്റെ പേര്.ഭിന്നശേഷികുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കുമായി തൊഴിൽ പരിശീലന ക്യാമ്പ് സംഘടിപ്പിക്കാൻ തീരുമാനിച്ചു.സ്കൂൾ തുടങ്ങിയ തണൽ പദ്ധതി പിന്നീട് പോരൂർ പഞ്ചായത്ത് ഏറ്റെടുക്കുകയും ഭിന്നശേഷി കുട്ടികൾക്ക് വേണ്ടി ഫിസിയോതെറാപ്പി സെന്റർ സ്ഥാപിക്കുകയും ചെയ്തു.