കുടമാളൂർ ഗവ എച്ച്എസ് എൽപിഎസ്/അക്ഷരവൃക്ഷം/ശുചിത്വചിന്തകൾ

ശുചിത്വചിന്തകൾ

കൂട്ടുകാരെ, ഞാൻ പറയാൻ പോകുന്നത് ശുചിത്വത്തെ കുറിച്ചാണ്.. അതും ഈ കൊറോണ കാലത്തിനു പറ്റിയ ശുചിത്വമാണ്.. ഈ കൊറോണ കാലത്ത് നമ്മൾ നിർബന്ധമായി പാലിക്ക് ചില കാര്യങ്ങൾ ഇതാണ് :-
കൈകൾ നല്ലതുപോലെ സോപ്പ് ഉപയോഗിച്ച് 20 സെക്കൻറ്റോളം നന്നായി തേച്ചുരച്ചു കഴുകുക.
15 മിനിറ്റ് കഴിയുന്തോറും വെള്ളം കുടിച്ചുകൊണ്ടിരിയ്ക്കുക..വായ ഉണങ്ങുവാൻ സമ്മതിയ്ക്കരുത്. ഈ കൊറോണ കാലം തീരുന്നതുവരെ നമ്മൾ അത്യാവശ്യ കാര്യങ്ങൾക്കു മാത്രം പുറത്തേക്കിറങ്ങുക, അപ്പോഴും മാസ്ക് ധരിച്ചു പോകുക. അതും ഒരാൾ വീതം പോകുക. ആൾകൂട്ടം ഒരിടത്തും പാടില്ല. വരൂ നമ്മുക്ക് ഒത്തുചേരാം കൊറോണ വൈറസ് ഇന്ത്യയിൽ പടരുന്നത് തടയാം.. നിപ വൈറസ്, പ്രളയം ഇതു രണ്ടും നമ്മൾ കൈകോർത്തു, ഒത്തുചേർന്നു പ്രതിരോധിച്ചു.. അതുപോലെ ഈ കൊറോണ വൈറസിനെയും നമ്മുക്ക് കൈകോർത്തു ഒത്തുചേർന്നു പ്രതിരോധിയ്ക്കാം. ജപ്പാനിലെ ശീലങ്ങൾ നമ്മൾ പിന്തുടർന്നാൽ ഇങ്ങനെയുള്ള അസുഖങ്ങൾ ഒരു പരിധിവരെ ഒഴിവാക്കാം...
                                 നന്ദി...

ആൻ മരിയ ജോർജ്
2 B കുടമാളൂർ_ഗവ_എച്ച്എസ്_എൽപിഎസ്
കോട്ടയം വെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം