കിഴുത്തള്ളി ഈസ്റ്റ് യു പി സ്കൂൾ/അക്ഷരവൃക്ഷം/ കൊറോണ വൈറസ്
കൊറോണ വൈറസ്
ചൈനയിലെ ഹുവായി പ്രവിശ്യയിലെ വുഹൻ പട്ടണത്തിൽനിന്ന് പൊട്ടിപ്പുറപ്പെട്ട പുതിയ കൊറോണ വൈറസ് രോഗം ആഗോളവ്യാപകമായി ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് പകരുന്ന വൈറസിനെ സ്വഭാവം,അതിഗുരുതരമായ ന്യൂമോണിയ ബാധക്കുള്ള സാധ്യതയും ഉണ്ട്. ഫലപ്രദമായ ആൻറി വൈറൽമരുന്ന് വാക്സി നോലഭ്യമല്ലാത്ത സാഹചര്യം പ്രശ്നം സങ്കീർണമാക്കുന്നു.മൈക്രോസ്കോപ്പിലൂടെ നിരീക്ഷിച്ചാൽ കിരീടത്തിൻറരൂപത്തിൽ കാണപ്പെടുന്നത് കൊണ്ടാണ് crownഎന്ന് അർത്ഥം വരുന്ന കൊറോണ എന്ന പേര് നൽകിയിരിക്കു ന്നത് .മനുഷ്യനുൾപ്പെടെയുള്ള സസ്തനികളുടെ ശ്വസന സംവിധാനങ്ങളെ തകരാറിൽ ആക്കാൻ കഴിവുള്ള കൊറോണ വൈറസ് കളാണ് സാർസ്, മെ ർസ്സ്, എന്നീ രോഗങ്ങൾക്ക് കാരണമായിത്തീരുന്നത്. കൊറോണ വൈറസ് ലക്ഷണങ്ങൾ പനി, ചുമ, ശ്വാസതടസ്സം തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങളായി പറയുന്നത്. പിന്നീട് ഇത് ന്യൂമോണിയ ലേക്ക് നയിക്കും. കൊറോണ ബാധിക്കുന്നതും തിരിച്ചറിയുന്നതും ഇടവേള 10 ദിവസം ആണ്. ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന പനി, കടുത്ത ചുമ, ജലദോഷം, അസാധാരണമായ ക്ഷീണം, ശ്വാസതടസ്സം എന്നിവ കണ്ടെത്തി രോഗംസ്വീകരിക്കും പ്രത്യേകമായിശ്രദ്ധിക്കേണ്ടത് ശുചിത്വമാണ് പലപ്പോഴും പലരുമായി അടുത്തിടപഴകുന്ന അവരായിരിക്കും നമ്മൾ, അതുകൊണ്ടുതന്നെ പുറത്തു പോയി വന്നാൽ സോപ്പ്, ഹാൻഡ് ഹാൻ വാഷേ ഉപയോഗിച്ച് കൈകൾ കഴുകുകയും ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും തൂവാലകൊണ്ട് മറക്കണം. ഭയമല്ല വേണ്ടത്--- ജാഗ്രതയാണ് നമുക്ക് മുന്നേറാം-- കൊറോണയേ
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |