ശുചിത്വം
<
എന്റെ മനോഹരവും അതിസുന്ദരവുമായ ലോകത്തെ കാർന്നുതിന്നാനായി വന്ന ഒരു അർബുദമാണ് കൊറോണ വൈറസ് .ലോകമെമ്പാടുമുള്ള മനുഷ്യ ജീവനെ കൊന്നൊടുക്കാൻ വേണ്ടി ഒരു കാലന്റെ രൂപത്തിലാണ് .കൊറോണ എന്ന മഹാ വിപത്തു നമുക്ക് മുന്നിൽ വന്നിരിക്കുന്നത് .വ്യക്തി ശുചിത്വത്തിലൂടെ നമുക്ക് ഈ കൊറോണയെ നേരിടാം .
മനുഷ്യന് അത്യാവശ്യം വേണ്ട ഒരു സമ്പത്താണ് ആരോഗ്യം .ആരോഗ്യമില്ലാത്ത ജീവിതം നരകതുല്യമാണ് .ആരോഗ്യപൂർണമായ ജീവിതമാണല്ലോ നാമെല്ലാം
ആഗ്രഹിക്കുന്നത് .എന്താണ് ആരോഗ്യമെന്ന ചോദ്യത്തിന്റെ ഉത്തരമാണ് രോഗമില്ലാത്ത അവസ്ഥ .ഒരു വ്യക്തി ,വീട് ,പരിസരം ,ഗ്രാമം ,നാട് എന്നിങ്ങനെ ശുചീകരണത്തിന്റെ മേഖലകൾ വിപുലമാണ് .ശരീരത്തിന്റെ ശുചിത്വവും ,വീടിനുള്ളിലെ ശുചിത്വവും എന്നിവയുടെ കാര്യത്തിൽ കേരളീയർ പൊതുവെ മെച്ചമാണ് എന്ന് പറയാറുണ്ട് .എന്നാൽ പരിസരം പൊതുസ്ഥലങ്ങൾ ,സ്ഥാപനങ്ങൾ എന്നിവ വൃത്തികേടാക്കുന്നതിൽ നമ്മൾ മുൻപന്തിയിൽ ആണ് .
ദൈവത്തിന്റെ സ്വന്തം നാട് എന്നാണ് കേരളത്തെ പറ്റി ടൂറിസ്റ്റുകൾ വിശഷിപ്പിക്കുന്നത് .പക്ഷെ ചെകുത്താന്റെ വീട് പോലെയാണ് നമ്മുടെ സ്ഥാപനങ്ങളും പെരുവഴികളും .നാടിന്റെ ശുചിത്വവും ഓരോ പൗരന്റെ ചുമതലയായി കരുതണം .നിയമങ്ങൾ അനുസരിക്കാൻ ഉത്സാഹിക്കണം .ആദ്യം ശുചിത്വബോധം ഉണ്ടാവുക തുടർന്ന് ശുചീകരണ നടത്തുക .ഇതാണ് കുട്ടികളായ നമുക്ക് ചെയ്യാനുള്ളത് .വീട്ടിലും വിദ്യാലയത്തിലും നാം ഇത് ശീലിക്കണം പിന്നീട് മറ്റുള്ളവരെ ശുചീകരണത്തിന് പ്രേരിപ്പിക്കണം രോഗം വന്നിട്ടു ചികില്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ സൂഷിക്കുകയാണ് ........
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|