സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

2010 ൽ രണ്ട് ക്ലാസ്സ് മ‍ുറികൾ വിദ്യാലയത്തിനായി നിർമ്മിക്ക‍ുകയ‍ും മദ്രസ്സ കെട്ടിടത്തിൽ നിന്ന് പ‍ുതിയ ക്ലാസ്സ് മ‍ുറികളിലേക്ക് മാറ‍ുകയ‍ും ചെയ്ത‍ു.ഉദ്ഘാടനം കണ്ണ‍ൂർ എം.പി.കെ സ‍ുധാകരൻ നിർവ്വഹിക്ക‍ുകയ‍ും ചെയ്ത‍ു.2013 ൽ വിദ്യാലയത്തിന്റെ ബ‍ൃഹത് പദ്ധതിയായ പ്രീ പ്രൈമറി ക്ലാസ്സ‍ുകൾ മികച്ച സംവിധാനത്തോടെ ആരംഭിച്ച‍ു.2018-19 അധ്യയന വർഷം വിദ്യാലയത്തിന്റെ രണ്ടാം നിലയ‍ുടെ നിർമ്മാണം പ‍ൂർത്തിയാക്ക‍ുകയ‍ും സ്‍ക‍ൂൾ അങ്കണം ഒാഡിറ്റോറിയമാക്കി മികച്ച അസംബ്ലി ഗ്രൗണ്ട് ഒര‍ുക്ക‍ുകയ‍ും ചെയ്ത‍ു.ക്ലാസ്സ് മ‍ുറികൾ ടൈൽസ് പതിപ്പിക്ക‍ുകയ‍ും വിദ്യാലയ പരിസരത്ത് ജൈവ വൈവിദ്ധ്യ ഉദ്ധ്യാനം നിർമ്മിക്ക‍ുകയ‍ും ചെയ്ത‍ു.ക‍ുട്ടികൾക്കിടയിൽ കൗത‍ുകവ‍ും വിജ്ഞാനപ്രദവ‍ുമായിര‍ുന്ന‍ു ഉദ്യാനം.കളിസ്ഥലവ‍ും ശ‍ുദ്ധവെള്ളവ‍ും നിർമ്മിച്ച‍ു.2017 ൽ വിദ്യാലയ സൗഹ‍ൃദത്തിന് മാറ്റ‍ു ക‍ൂട്ടി ക‍ുട്ടികൾക്ക് ഉല്ലസിക്കാനാവശ്യമായ സംവിധാനമൊര‍ുത‍ക്കി വിദ്യാലയ പരിസരത്ത് ക‍ുട്ടികള‍ുടെ പാർക്ക് നിർമ്മിച്ച‍ു.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സ‍ുമേഷ് ഉദ്ഘാടനം ചെയത‍ു.അതോടന‍ുബന്ധിച്ച് മികച്ച ലൈബ്രറിയ‍ും സ്ക‍‍ൂൾ കമാനവ‍ും കണ്ണ‍ൂർ മേയർ ക‍ുമാരി ഇ.പി.ലത നിർവ്വഹിച്ച‍ു.