കണ്ണശ മിഷൻ എച്ച്. എസ് പേയാട്/അക്ഷരവൃക്ഷം/വാത്സല്യനിധിയായ അമ്മ

വാത്സല്യനിധിയായ അമ്മ

ഞാൻ ധരണിയിൽ പിറന്നനേരം
ആദ്യമായി കണ്ട ദൈവം എന്റെ 'അമ്മ'
കരയുമ്പോൾ തെരുതെരെ ഉമ്മതന്ന എന്റെ 'അമ്മ'
വീഴുമ്പോൾ കൈപിടുച്ചുയർത്തുമെൻ 'അമ്മ'
ആദ്യമായി ഉച്ചരിച്ച വാക്കാണെന്നമ്മ,
ഏവരെയും മിത്രങ്ങളായി കാണാനാ‍ൻ പഠിപ്പിച്ചെന്നമ്മ
എനിക്ക് താങ്ങായി തണലായി നിന്നമ്മ
ദൈവമായ്, ഗുരുവായ്, എന്റെ ശക്തിയായ്
അമ്മയാണെനിക്കെല്ലാം
അമ്മയെന്ന രണ്ടക്ഷരത്തിനു മുമ്പിൽ
ഞാൻ നമിക്കുന്നു എന്നെന്നും

ശിവാനി. എസ്. എസ്
6 A കണ്ണശ മിഷൻ ഹൈസ്കൂൾ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത