ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/വിദ്യാരംഗം‌-17

വിദ്യാരംഗം

2018 ജൂൺ 19-ാം തിയതി വെള്ളിയാഴ്ച  ഉച്ചയ്ക്ക് 2 മണിക്ക് വിദ്യാരംഗം കലാസാഹിത്യ വേദി ക്ലബ് ഉദ്ഘാടനം റവ.സി.സിൽവി നിർവഹിച്ചു.  കുട്ടികളിൽ ഭാഷാ താല്പര്യം ജനിപ്പിക്കുന്നതിനായി പദകേളി സംഘടിപ്പിച്ചു. കുട്ടികളിലെ സർഗവാസനകൾ വളർത്തുക, സൃഷ്ടകളുടെ പ്രകാശനത്തിനു വേണ്ട പ്രോത്സാഹനം നൽകുക, ഭാഷാപണ്ഡിതർ, സാംസ്കാരിക നായകർ കലാ സാഹിത്യ വേദികളിൽ പ്രതിഭാധനർ തുടങ്ങിയവരുടെ സെമിനാറുകളും സംഘടിപ്പിച്ച് കുട്ടികളിൽ അറിവു നിറയ്ക്കുക ഇവയെല്ലാമാണ് ലക്ഷ്യങ്ങൾ