ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
നമ്മുടെ ജീവിതത്തിൽ ഏറ്റവും പ്രധാന്യമുള്ള ഒരു വിഷയമാണ് ശുചിത്വം. വൃത്തിയായ ജീവിതരീതി പാലിക്കുന്ന ഒരാൾക്ക് പലതരം അസുഖങ്ങളെ ഒഴിവാക്കാനും അതോടൊപ്പം നാം വൃത്തിയായ ജീവിതരീതി പാലിക്കുന്നതു മൂലം നമ്മളാൽ മറ്റുള്ളവർക്കുണ്ടാകാവുന്ന പല അസുഖങ്ങളും ഒഴിവാക്കിയെടുക്കാനും സാധിക്കും. ആദ്യമായി എങ്ങനെ വ്യക്തിപരമായി ശുചിത്വം പാലിക്കാം എന്നു ചിന്തിക്കാം. പ്രഭാതത്തിൽ ഉണർന്ന് പല്ല് വൃത്തിയായി തേയ്‍ക്കുക അതുപോലെ തന്നെ കുളിക്കുന്ന സമയത്ത് ശരീരഭാഗങ്ങൾ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകുക. സാധിക്കുമെങ്കിൽ സായാഹ്നത്തിലും ശരീരം ശുദ്ധിയാക്കുക, കുളിക്കുക. രാത്രി ഉറങ്ങുന്നതിനു മുൻപായി ടൂത്ത് ബ്രഷ് ഉപയോഗിച്ച് പല്ലുകളിൽ അങ്ങിങ്ങായി തങ്ങിനിൽക്കുന്ന ഭക്ഷ്യാവശിഷ്‍ടങ്ങൾ വൃത്തിയായി കഴുകിക്കളയുക. ആഴ്ചയിൽ ഒരു തവണ നഖങ്ങൾ വെട്ടി വൃത്തിയാക്കുക. അതു വഴി അതിനുള്ളിൽ പെട്ടിരിക്കാവുന്ന അണുക്കളെ നമുക്ക് നീക്കം ചെയ്യാം. അടിവസ്‍ത്രങ്ങൾ യാതൊരു കാരണവശാലും ഒരു തവണ ഉപയോഗിച്ചത് കഴുകാതെ പിന്നീട് ഉപയോഗിക്കരുത്. അതുപോലെ പുറം വസ്‍ത്രങ്ങളും വിയർപ്പുമൂലം നനഞ്ഞതാണെങ്കിൽ കഴുകിയതിനു ശേഷം ഉപയോഗിക്കുക. അടുത്തതായി നമ്മുടെ വീടും പരിസരവും എങ്ങനെ വൃത്തിയായി സൂക്ഷിക്കാം.? രാവിലെ തന്നെ വീടിനകം നല്ലതുപോലെ അടിച്ചും തുടച്ചും വൃത്തിയാക്കുക. രണ്ടു ദിവസം കൂടുമ്പോഴെങ്കിലും കുളിമുറിയും കക്കൂസും അണുവിമുക്തമാക്കി കഴുകി സൂക്ഷിക്കുക. ദിവസവുമായാൽ അത്രയും നന്ന്. അതുപോലെ തന്നെ വളരെ പ്രാധാന്യമുള്ള ഒരിടമാണ് അടുക്കള. അടുക്കളയിൽ ഭക്ഷണം പാകം ചെയ്യുന്ന സ്ഥലവും, ഭക്ഷണം കഴിക്കുന്ന മേശയും എപ്പോഴും സോപ്പ് ലായനികൾ കൊണ്ട് കഴുകി വെടിപ്പാക്കണം. രാത്രി ഭക്ഷണത്തിനു ശേഷം അടുക്കളയുടെ തറ അടിച്ചും തുണി നനച്ചു തുടച്ചും വൃത്തിയാക്കണം. അതുമൂലം രാത്രികാലങ്ങളിൽ ഉണ്ടാകുന്ന പല്ലി, പാറ്റ, മറ്റ് പ്രാണി വർഗങ്ങൾ എന്നിവയുടെ സാന്നിധ്യവും ഒവിവാക്കാം. അതുപോലെ ബാക്കിവരുന്ന ഭക്ഷണ സാധനങ്ങൾ (ബാക്കി വരാത്ത വീധം ആവശ്യമുള്ളതു മാത്രം പാകം ചെയ്യുക) മോശമാകാത്ത വിധം അടച്ചു സൂക്ഷിക്കാം. കൂടാതെ വീടിന്റെ പരിസരവും വൃത്തിയായി സൂക്ഷിക്കുവാൻ പരിശ്രമിക്കുക. ഉപയോഗ ശൂന്യമായ പാത്രങ്ങളോ മറ്റോ വെള്ളം കെട്ടി നിൽക്കാൻ സാധ്യതയുള്ളതായി തോന്നിയാൽ അവ കമിത്തിവച്ച് അത്തരം സാധനങ്ങൾ ശേഖരിക്കുന്നവർക്ക് കൈമാറുക. അങ്ങുമിങ്ങും വലിച്ചെറിയരുത്. കാരണം കെട്ടിനിൽക്കുന്ന വെള്ളത്തിൽ കൊതുക് മുട്ടയിട്ട് പെരുകുവാൻ സാധ്യതയുണ്ട്. അടുക്കളയിൽ നിന്നുള്ള ഭക്ഷ്യാവശിഷ്ടങ്ങൾ അവിടവിടെ വലിച്ചെറിയാതെ ബയോ-ഗ്യാസ് പോലുള്ള സങ്കേതങ്ങൾ സ്ഥാപിച്ച് അതിൽ നിക്ഷേപിക്കുക. അങ്ങനെ പരിസരം വൃത്തിയായി സൂക്ഷിക്കുവാനും വീട്ടാവശ്യത്തിനുള്ള ഇന്ധനം ചെറിയ തോതിലെങ്കിലും നിർമിക്കുവാനും കഴിയും. മേല്പറഞ്ഞ കാര്യങ്ങളൊക്കെ ഭംഗിയായി ചെയ്യുവാൻ സാധിച്ചാൽ പരമാവധി അസുഖങ്ങൾ ഒഴിവാക്കി സുചിത്വമുള്ള ഒരു ജീവിതരീതിയിലൂടെ മുന്നോട്ട് പോയി ആരോഗ്യമുള്ള ഒരു ജനതയായി പുലരാം.
സാങ്കേതിക പരിശോധന - pvp തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |