മഹാമാരിയെ തുരത്തുവാൻ
കൈകൾ കോർത്തു പൊരുതണം.
കരളിലെ കരുത്തിനെ
കരുതലാക്കി മാറ്റണം.
ശുചിത്വമാണ് മറുമരു-
ന്നെന്നു നാം അറിയണം.
കൈകൾ കഴുകിയെപ്പൊഴും
പ്രതിരോധ പരിച തീർക്കണം.
നിയമമേതും കാക്കണം.
പ്രാർഥനയിലെപ്പോഴും
ലോക നൻമ കാണണം.
രോഗശാന്തി നേരണം.
നമ്മൾ തന്നെ നാടിനെന്നും
മാതൃകയായ് തീരണം.