ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/അക്ഷരവൃക്ഷം/രോഗ പ്രതിരോധം
രോഗ പ്രതിരോധം
2019 ഡിസംബറിൽ ചൈനയിൽ രൂപം കൊണ്ട മഹാമാരിയാണ് കൊറോണ. കണ്ണടച്ചു തുറക്കുന്ന നേരത്ത് അത് ലോകമെമ്പാടും വ്യാപിച്ചു. ഓരോ ദിവസം കഴിയുന്തോറും ഭീതി വർദ്ധിപ്പിച്ചു കൊണ്ടിരിക്കുകയാണ് കൊറോണ. ഇത് വൈറസ് വിഭാഗത്തിലുള്ള ഒരു രോഗാണുവാണ്. ചികിത്സയോ, പ്രതിരോധ വാൿസിനുകളോ ഇതുവരെ കണ്ടെത്തിയിട്ടില്ലാത്തതിനാൽ ലോകം മുഴുവനും ഇന്ന് ഏറ്റവും ഭയത്തോടെ നോക്കിക്കാണുന്ന ഒന്നായി മാറിയിരിക്കുന്നു ഈ രോഗം. ചൈനയിലെ വുഹാനിൽ ഡിസംബർ 31 നാണ് ആദ്യമായി കോവിഡ്-19 പൊട്ടിപുറപ്പെട്ടത്. ചൈനയിൽ മാത്രമല്ല അമേരിക്കയിലുൾപ്പെടെ വിവിധ രാജ്യങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് മരണ സംഖ്യ ഉയരുകയാണ്. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഞെട്ടിക്കുന്നതാണ്. 160 ലധികം രാജ്യങ്ങളിൽ ഈ രോഗം പടർന്നു കഴിഞ്ഞു. സസ്‍തനികളെയും പക്ഷികളെയും ബാധിക്കുന്ന പകർച്ചവ്യാധികളുടെ കൂട്ടത്തിൽ നിന്നാണ് കൊറോണയുടെ കടന്നു വരവ്. പല സാഹചര്യങ്ങളിൽ നിന്നും ഇത് മനുഷ്യരെ പിടികൂടുന്നു. ഈ ഗ്രൂപ്പിൽ പെട്ട മറ്റു വൈറസുകളൊന്നും വലിയ രീതിയിൽ അപകടകാരികളല്ല. കൊറോണ വൈറസ് ഇന്ന് മെഡിക്കൽ സയൻസിന് കുറെയേറെ അജ്ഞാതമായ ഒന്നാണ്. വാസ്‍തവത്തിൽ ഒരാൾക്ക് സങ്കൽപ്പിക്കാനാവുന്നതിലും അപ്പുറമാണിത്. കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള വാൿസിൻ ഇന്ന് കണ്ടെത്തിയിട്ടില്ല. അതുകൊണ്ടുതന്നെ രോഗലക്ഷണങ്ങളുടെ അടിസ്ഥാനത്തിലുള്ള മരുന്നുകൽ മാത്രമാണ് നൽകി വരുന്നത്. ആദ്യത്തെ ലൿഷണമായി സാധാരണ ജലദോഷം മാത്രമായിരിക്കും പ്രകടമാകുക. പിന്നീട് ഇത് ന്യുമോണിയയിലേക്കും കൂടുതൽ ദോഷകരമായ ആരോഗ്യ പ്രശ്‍നങ്ങളിലേക്കും നയിക്കുന്നു. പ്രധാന ലക്ഷണങ്ങൾ ഇവയൊക്കെയാണ്. ജലദോഷവും കഠിനമായ മൂക്കൊലിപ്പും, പനി, തൊണ്ട വേദന, ശാരീരിക അസ്വസ്‍ഥതകൾ ശ്വസന പ്രശ്‍നങ്ങൾ, ശ്വാസ കോശത്തിലെ വീക്കം. ഇവയ്‍ക്ക മുൻ കരുതൽ ഇതാണ്. കൈകൾ ഇടയ്‍ക്കിടയ്‍ക്ക് ശുചിയായി കഴുകുക. വൈറസ് ബാധിത പ്രദേശങ്ങളിലെ യാത്ര ഒഴിവാക്കുക മാസ്‍ക് ധരിക്കുക, പരമാവധി ശുചിത്വം പാലിക്കുക, സാമൂഹ്യ അകലം പാലിക്കുക, ആരോഗ്യ രംഗത്തെ പ്രഗത്ഭരായവരുടെ നിർദ്ദേശങ്ങൾ പാലിക്കുക. ഒരു കൊറോണ രോഗി സാമൂഹ്യ അകലം ലംഘിച്ചാൽ അയാൾ മൂലം 406 പേർക്ക് രോഗം പകരുമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിക്കുന്നത്. 30 ദിവസം കൊണ്ട് ഒരാളിൽ നിന്ന് ഇത്രയധികം ആളുകളിലേക്ക് രോഗം പകരും. എന്നാൽ ശരിയായ പ്രതിരോധ നടപടികൾ സ്വീകരിച്ചാൽ ഒരേ സമയം രണ്ടോ മൂന്നോ പേർക്ക് രോഗാണു ബാധ കുറയ്‍ക്കാൻ കഴിയുമെന്നാണ് ആരോഗ്യ പ്രവർത്തകർ പറയുന്നത്. ഈ മുൻ കരുതലുകളും നിർദ്ദേശങ്ങളും പാലിച്ചു കൊണ്ട് നമുക്കീ മഹാമാരിയെ ഈ ലോകത്തു നിന്നു തന്നെ തുടച്ചു നീക്കാം.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |