മണ്ണും മഴയും മരവും
അറിയാതെ വളർന്നവർ
തൊടിയിലും തോപ്പിലും തോണിയിലും
കയറാതെ പുലർന്നവർ
പാടത്തും പറമ്പിലും
പുഴ തന്നോരത്തും
തുമ്പിയും തോറ്റവും തെയ്യവും
കാണാതെ പോയവർ
പനി പോലും ഭയക്കുന്ന
കാലം വരുന്നിതാ...കാരണം
വിരൽതുമ്പത്തെ ഭക്ഷണം
വൃത്തിയും വ്യക്തിയും
ഏതെന്നറിയാതെ
എവിടെയോ വേവിച്ച ഭക്ഷണം
രുചി മാത്രം കൈമുതലായുള്ളോർ
ഗുണമെന്നതൊട്ടും ഇല്ലതാനും
മതിയാകാഞ്ഞ് എവിടെയും
കാണുന്ന കടയിലെ
പിസ, ബർഗർ എന്നിവ
നിരത്തുമ്പോൾ എങ്ങനെ
ഭയക്കാതിരിക്കും നാം.
ഓർക്കുക പേരറിയാ രോഗത്തിന്
ആശുപത്രി വരാന്തകൾ
കയറിയിറങ്ങുമ്പോൾ
ഓർക്കുക ഒറ്റ ക്ലിക്കിൽ വരുത്തി
കഴിച്ചത് വിഷമെന്ന്.