നീ കരയരുതെൻ ലോകമേ.... നേരിടുമീ ദുരിതങ്ങൾക്കൊക്കെയും
ഒരുത്തരം നാം മനുഷ്യർ മാത്രം!
നാം ചെയ്യും കർമ്മങ്ങളുടെ ഫലം
നാം തന്നെ അനുഭവിച്ചീടുമീ വേളയിൽ
നാം തന്നെ നമുക്ക് തുണയായ് ചേർന്ന്
പ്രതിരോധിക്കാം ഈ വരും ദിനങ്ങളെ
ഭൂമി നിൻ ചാപല്യത്താൽ അല്ല മനുഷ്യനാശത്തിൻ ചാപല്യത്താൽ
ഇന്നു നേരിടുമീ ദുരിതങ്ങളിൽ
പൊഴിഞ്ഞു പോകുന്നിതായേറെ ജീവനുകൾ
ഇനിയും പൊഴിയാതിരിക്കാനായ് ശുചിത്വമാർന്ന മെയ്യോടെ
നന്മയാർന്ന മനസ്സോടെ
പ്രതിരോധിക്കാം ഈ വരും ദിനങ്ങളിൽ
ഒറ്റമനസ്സോടെ ഒന്നായി.