അറബിക്കടലിന്റെ തീരപ്രദേശത്ത് സ്ഥിതിചെയ്യുന്ന ചരിത്രപ്രസിദ്ധമായ മതിലകം ഗ്രാമത്തിൽ 1940 ൽ സ്ഥാപിതമായ CSST സ്ഥാപനമായ OLFGHS അതിന്റെ അനസ്യൂതമായ വളർച്ചയാൽ ചരിത്രത്തിന്റെ താളുകളിൽ തങ്കലിപികളാൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു.ദൈവത്തിന്റെ കരുണയും സ്നേഹ സാന്നിധ്യവും ഇവിടെ നിറഞ്ഞുനിൽക്കുന്നു മുസ്ലിം പെൺകുട്ടികൾക്ക് അടിസ്ഥാന വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന കാലത്താണ് പെൺകുട്ടികൾക്ക് മാത്രമായി ഒരു വിദ്യാഭ്യാസ സ്ഥാപനം എന്ന് സമൂഹത്തിന് ആവശ്യം മനസ്സിലാക്കി മുസ്ലിം സമുദായത്തിലെ പലരുടെയും അഭ്യർത്ഥന പരിഗണിച്ചു കൊണ്ടും ശ്രീ ഓലപ്രത്തു അന്തപ്പനും  ശ്രീ തോമസും അന്നത്തെ  ബിഷപ്പ് ഫാദർ ജോസഫ് അട്ടിപ്പേറ്റിയെ സമീപിക്കുകയും വിശുദ്ധനായ പിതാവ് ഒരു ആശങ്കയും ഇല്ലാതെ സി എസ്  എസ്‌ ടി സ്ഥാപനത്തിന്റെ  മദർ സുപ്പീരിയറിനെ സന്ദർശിച്ച മതിലകം ഗ്രാമത്തിലെ പെൺകുട്ടികൾക്കായി ഒരു സ്കൂൾ സ്ഥാപിക്കണമെന്ന ആശയം പങ്കുവച്ചു പ്രസ്തുത ആവശ്യത്തിന്റെ പ്രസക്തി മനസ്സിലാക്കിയ മദർ മേരി അതിന്റെ കൃത്യനിർവഹണത്തിന് ആയി മൂന്ന് കന്യാസ്ത്രീകളെ ചുമതലപ്പെടുത്തുകയും മതിലകം ഗ്രാമത്തിലേക്ക് യാത്ര ആക്കുകയും ചെയ്തു

മദർ സുപ്പീരിയർ ജനറൽ റവ.സിസ്റ്റർ മഗ്ദ്ധലീൻ, റവ .സിസ്റ്റർ ബാപ്റ്റിസ്റ്റ് , റവ. സിസ്റ്റർ റാഫേൽ എന്നിവർ മൂന്നു കട്ടിലുകളും രണ്ട് ബെഞ്ചുകളും ഒരു കസേരയും ആയി ഉച്ചയ്ക്ക് 12 മണിക്ക് ഒരു വഞ്ചി യാത്രയിലൂടെ എറണാകുളത്തു നിന്ന് പുറപ്പെട്ട് വൈകിട്ട് അഞ്ച് മണിയോടെ പള്ളിപ്പുറത്ത് എത്തിച്ചേരുകയും മദർ ബാർബറായും മൂന്ന് കന്യാസ്ത്രീകളും ചേർന്ന് ലിറ്റിൽ ഫ്ലവർ കോൺവെന്റിലേക്ക് എതിരേൽക്കുകയും ചെയ്തു.  പിറ്റേന്ന് 1940 ജൂൺ പതിനഞ്ചാം തീയതി രാവിലെ 11 മണിക്ക് മൂവരും മതിലകത്ത് എത്തിച്ചേർന്നു. സെന്റ് ജോസഫ് ലാറ്റിൻ ചർച്ചിലെ വികാരിയായിരുന്ന ഫാദർ ജോസഫ് പനയ്ക്കൽ പെൺകുട്ടികൾക്ക് മാത്രമായുള്ള പ്രൈമറി സ്കൂൾ ആരംഭിക്കുന്നതിനുള്ള ദൗത്യം ഇവരെ ഏൽപ്പിക്കുകയും തദേവു പാടി  അനുഗ്രഹിക്കുകയും ചെയ്തു . കന്യാസ്ത്രീകൾക്ക് ഗ്രാമവാസികൾ സന്തോഷപൂർവ്വം ഭക്ഷണമൊരുക്കി കൊടുത്തു.

സെന്റ്‌ മേരീസ് ലോവർ പ്രൈമറി സ്കൂൾ എന്ന നാമധേയത്തിൽ ആരംഭിച്ച സ്കൂളിന്റെ പ്രധാന അധ്യാപികയായി റവ .സിസ്റ്റർ ബാപ്‌റ്റിസ്റ്റിനെ ചുമതലപ്പെടുത്തി. ആദ്യകാലത്ത് ഒട്ടേറെ സാമ്പത്തിക പ്രയാസങ്ങൾ അനുഭവിക്കേണ്ടിവന്നു. ഇടവകക്കാർ നിസീമമായ മനസ്സോടെ സഹായങ്ങൾ ചെയ്തു. ഹൈസ്കൂൾ ആരംഭിക്കുന്നതിനുള്ള അനുമതി ബ്രിട്ടീഷ് ഗവൺമെന്റ് നിന്നും 1953 സിസ്റ്റർ ക്രിസ്റ്റീനയ്ക്ക് ലഭിച്ചു . റവ സി. ജനീവ ഹൈസ്കൂളിലെ പ്രഥമ പ്രധാന അധ്യാപികയായി നിയമിതയായി. ജനങ്ങളുടെ ഉദാരമായ ധനസഹായത്തോടെ 5 ക്ലാസ് മുറികളും ഓഫീസും ഉൾപ്പെടുന്ന സ്കൂൾ കെട്ടിടം പണിയുവാൻ കഴിഞ്ഞു 45 വിദ്യാർഥികളുമായി OUR LADY OF FATHIMA എന്ന നാമധേയത്തിൽ ഹൈസ്കൂൾ പ്രവർത്തനം തുടങ്ങി.മതിലകം ഗ്രാമത്തിലെ പെൺകുട്ടികൾക്ക് സ്കൂളിലേക്ക് എത്തുന്നതിനുള്ള പ്രചോദനം നൽകുന്നതിനായി കന്യാസ്ത്രീകൾ അക്ഷീണം പ്രയത്നിച്ചു.

1956 സിസ്റ്റർ ഏദേലെയ്സ് മദർ സുപ്പീരിയർ ആയിരുന്ന കാലത്താണ് സ്കൂൾ കെട്ടിടത്തോട് ചേർന്ന് ചാപ്പൽ പണികഴിപ്പിച്ചത്. ആദ്യത്തെ പത്താംക്ലാസ് ബാച്ച് പരീക്ഷ ഇതേ വർഷം തന്നെയാണ് നടന്നത് . പരീക്ഷാഫലം തീരെ സന്തോഷകരമായിരുന്നില്ല ആരും വിജയിച്ചില്ല .

1957ൽ മതിലകം ഉൾപ്പെടുന്ന പ്രദേശം കേരള സർക്കാരിന്റെ കീഴിൽ ആയതിനുശേഷം സിസ്റ്റർ റൊണാൾഡോ സിസ്റ്റർ ലോറൻസ് എന്നിവർ അധ്യാപികമാരായി എത്തിച്ചേർന്നു. ഹൈസ്കൂൾ കെട്ടിടത്തിന്റെ പണി പൂർത്തീകരിക്കുന്നത് 1958-61 കാലഘട്ടത്തിൽ മദർ മാർസല മദർ സുപ്പീരിയർ ആയിരുന്നപ്പോഴാണ് . കോൺക്രീറ്റ് പണികളുടെ നേതൃത്വം സിസ്റ്റർ ലോറൻസിനായിരുന്നു .ജലക്ഷാമത്തെത്തുടർന്ന് പള്ളിയിലെ കിണർ ഉപയോഗിക്കുവാൻ ഇടവകവികാരി അനുമതി നൽകി. പിന്നീട് മദർ സുപ്പീരിയർ ആയിരുന്ന സിസ്റ്റർ ലൂയിസ് ആണ് സ്കൂളിന് ചുറ്റുമുള്ള മതിലുകൾ പണി കഴിപ്പിച്ചത് .

1967- 70 കാലഘട്ടത്തിൽ മദർ സുപ്പീരിയറും മാനേജരുമായി സ്ഥാനം ഏറ്റെടുത്ത സിസ്റ്റർ അലോഷ്യസിന്റെ നേതൃത്വത്തിൽ ഓർഫനേജ് കെട്ടിടം വലുതാക്കി പണിയുകയും ചാപ്പൽ പുതുക്കി നിർമ്മിക്കുകയും മഠത്തിനായി ഭക്ഷണമുറി പണിയുകയും ചെയ്തു . പ്രധാന അദ്ധ്യാപികയും മദർ സുപ്പീരിയറും ആയിരുന്ന റവ സിസ്റ്റർ ലിയോണി 1973 ൽ 3 മുറികളും അനുബന്ധമായ ഹാളും പണികഴിപ്പിച്ചു. സ്കൂളിന്റെ വിജയശതമാനം ഉയർന്നുകൊണ്ടിരുന്നു കാലമായിരുന്നു അത് . ഹൈസ്കൂളിലെ കിഴക്കുഭാഗത്തിനോട് ചേർന്നുള്ള ഭൂമി വാങ്ങി അവിടെയുണ്ടായിരുന്ന കുളം നികത്തി കൃഷിയോഗ്യമാക്കി തീർത്തത് 1970 സിസ്റ്റർ റോസിലി മദർ സുപ്പീരിയർ ആയിരുന്ന കാലത്താണ് . 1967 ൽ റവ സിസ്റ്റർ എഡ്‌വിന പ്രധാന അധ്യാപികയായി ചുമതലയേറ്റത് മുതൽ പത്താം ക്ലാസ് വിജയനിലവാരം വളരെ മികച്ച നിലയിൽ ആയിത്തീർന്നു. 2 ക്ലാസ് മുറികൾ കൂടി പണികഴിപ്പിച്ചു. തിരക്ക് വർദ്ധിച്ചുകൊണ്ടിരുന്നു. അക്കാദമിക നിലവാരത്തിലും പഠ്യേതര വിഷയങ്ങളിലും ശാസ്ത്ര പ്രവർത്തി പരിചയ മത്സരങ്ങളിലും വിജയവുമായി തൃശ്ശൂർ ജില്ലയിലെ മികച്ച സ്കൂളുകളിലൊന്നായി തീരുവാൻ OLFGHS ന് കഴിഞ്ഞിരിക്കുന്നു. ശാസ്ത്ര നാടക മത്സരത്തിൽ തുടർച്ചയായി സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുക്കുവാനും ആദ്യവർഷം മൂന്നാം സ്ഥാനവും കരസ്ഥമാക്കി . എസ്എസ്എൽസി പരീക്ഷയിൽ തുടർച്ചയായി 12 വർഷവും 100% വിജയവും നിരവധി ഫുൾ എ പ്ലസ് കൾ നേടിക്കൊണ്ട് തൃശ്ശൂർ ജില്ലയിലെ വിദ്യാലയങ്ങളിൽ മികച്ച വിജയം കരസ്ഥമാക്കാൻ കഴിഞ്ഞു എന്നതിൽ ചാരിതാർത്ഥ്യവും അഭിമാനവുമുണ്ട് . കൂടാതെ OLFGHS ലെ ചിരകാല അഭിലാഷമായിരുന്ന ഓഡിറ്റോറിയം പണിയുവാൻ കഴിഞ്ഞുവെന്നത് 2017ലെ പുണ്യമായി കരുതുന്നു.

ഒ എൽ എഫ് ജി എച് എസിന്റെ ചരിത്ര നേട്ടങ്ങൾക്കൊപ്പം നിർലോഭമായ പിന്തുണയും സഹായങ്ങളുമായി വർത്തിച്ച ഒട്ടേറെ സുമനസ്സുകൾ ഉണ്ട് ഓരോരുത്തരുടെയും പേരെടുത്ത് പ്രതിപാദിക്കുക എന്നത് പ്രായോഗികമല്ലാത്തതിനാൽ എല്ലാവരോടുമുള്ള നന്ദിയും കടപ്പാടും ഈ പെൺപള്ളിക്കൂടം എന്നും മനസ്സിൽ സൂക്ഷിച്ചുവെക്കുന്നു.

നാടിന്റെ അഭിമാനമായ ഈ വിദ്യാലയം അതിന്റെ അനസ്യൂതമായ വിജയത്തിന്റെ യാത്രയിലാണ്..................

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം