ഐവർകുളം ഗ്രാമീണ പാഠശാല/അക്ഷരവൃക്ഷം/രോഗങ്ങളെ തുരത്താം
രോഗങ്ങളെ തുരത്താം
സുന്ദരമായ ഈ പ്രകൃതി ദൈവവര ദാനമാണ്.നമുക്ക് ജീവിക്കാനാവശ്യമായ എല്ലാം പ്രകൃതിയിലുണ്ട്. ശ്വസിക്കാനാവശ്യമായ വായുവും ശുദ്ധജലവും ഭക്ഷണവും പ്രകൃതിയിൽ നിന്ന് ലഭിക്കുന്നു.പ്രകൃതിയെ സംരക്ഷിക്കേണ്ടതു നമ്മുടെ കടമയാണ്.എല്ലാ ജീവജാലങ്ങളും പ്രകൃതിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ഇതിനു വേണ്ടി മനുഷ്യൻ പ്രകൃതിക്ക് ഗുണകരമായ രീതിയിൽ പ്രവർത്തിച്ചാൽ മാത്രം മതി. മാലിന്യങ്ങൾ നല്ല രീതിയിൽ സംസ്ക്കരിച്ചും മരങ്ങൾ നട്ടു പിടിപ്പിച്ചുo ജലാശയങ്ങൾ മലിനമാക്കാതെയും പരിപാലിക്കുക. ഭൂമിയിലെ ചൂടിന്റെ അളവ് കുറയാനും ശരിയായ കാലാവസ്ഥ ലഭിക്കാനും ശുദ്ധജലം ലഭിക്കാനും നമുക്ക് പരിസ്ഥിതിയെ സംരക്ഷിക്കാം.വ്യക്തികൾ സ്വയം പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങളുണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ച വ്യാധികളെയും, ജീവിതശൈലി രോഗങ്ങളെയും ഒഴിവാക്കാൻ കഴിയും. അതിലൊന്നാണ് ഭക്ഷണം കഴിക്കുന്നതിനു മുൻപും ശേഷവും കൈകൾ സോപ്പിട്ട് വൃത്തിയായി കഴുകുക എന്നത്. നമ്മുടെ ശരീരവും പരിസരവും വൃത്തിയായി സൂക്ഷിച്ചാൽ രോഗം നമുക്കൊരു ഭീഷണി ആവുകയില്ല.ശുചിത്വം പാലിച്ചാൽ വിരകൾ, കൃമികൾ തുടങ്ങിയ ജീവികളിൽനിന്നും കൊറോണയിൽ നിന്നും നമുക്ക് രക്ഷനേടാം. കൂടാതെ പൊതുസ്ഥലങ്ങളിൽ പോയി വന്ന ശേഷവും കൈകൾ വൃത്തിയായി കഴുകുക. ഇന്നത്തെ അവസ്ഥയെ മുൻനിർത്തി ചുമയ്ക്കുമ്പോഴും, തുമ്മുമ്പോഴും വായ്മറച്ചുപിടിക്കുക.വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുക. രണ്ടുനേരം കുളിക്കുക.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം |