മധുവിന് ശേഷം

അന്നാ മനുഷ്യന്റെ വിശപ്പിന്റെ വിളിയൊന്നു കേട്ടിരുന്നെങ്കിൽ
അന്നാ മനുഷ്യന്റെ കണ്ണീരു കണ്ടിരുന്നെങ്കിൽ
ഒട്ടിയ വയറൊന്നു നിറച്ചിരുന്നെങ്കിൽ
ക്രൂരതക്കിരയാക്കി കൊന്നു കളഞ്ഞില്ലാരുന്നെങ്കിൽ
ദൈവത്തിൻ കയ്യിന്നു തണലായി മാറിയേനെ.
പ്രളയം വന്നു വ്യാധികൾ വന്നു
ഉറ്റവരും ഉടയവരും ഇല്ലാതെയായി
ഒറ്റപ്പെടലിന്റെ വേദനയറിഞ്ഞു
എന്നിട്ടും പഠിച്ചില്ല മനുഷ്യർ
ഇല്ലാത്തവന്റെ വേദനയേയും
ഉള്ളവന്റെ അഹന്തയെയും
എന്തൊക്കെയായാലും ആറടി മണ്ണിനപ്പുറം ഒന്നുമില്ലെ -
ന്നോർത്തില്ല മനുഷ്യർ
ഇന്നാ മഹാമാരി നാശം വിതച്ചു കൊണ്ട്
 ശരവേഗം പായുമ്പോ ഓടിയെത്താൻ
നിനക്കൊപ്പം നിന്റെ അമ്മയില്ല അച്ഛനില്ല മറ്റാരുമില്ല
 ദൂരെയായി നിനക്കായി പൊഴിയുന്ന കണ്ണീർക്കണങ്ങൾ മാത്രം.
 കണ്ടതും കേട്ടതും വെട്ടിപ്പിടിച്ചതും ഒന്നും തുണയില്ല മനുഷ്യാ -
നിനക്കിന്നു ഓർക്കുക ഓർക്കുക സ്മരിക്കുക ദൈവത്തെ
 എപ്പോഴും ചെയ്യുക സൽകർമങ്ങൾ എന്നെന്നും.

വൈഷ്ണവ് എം
5 A പി.സി. പാലം എ യു പി സ്കൂൾ
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത