എ യു പി എസ് ചീക്കിലോട്/അക്ഷരവൃക്ഷം/ഭയക്കില്ല നാം ഈ ഭീഷണിയെ

ഭയക്കില്ല നാം ഈ ഭീഷണിയെ


ആർഭാടത്തിലാർത്തുല്ലസിച്ചിടും നേരം
വൻമതിൽ പൊട്ടിച്ചെത്തി ആ അസുര രാക്ഷസൻ

         പതിയെ പതിയെ ഫ്രീ ടിക്കറ്റെടുത്തി താ
         ലോകമെമ്പാടും പടർന്നു പിടിച്ചു ....

അങ്ങനെയങ്ങനെ ഒരു നാളിതാ
എന്റെ മണ്ണിലും അവൻ വന്നെത്തീ ....

         പാവപ്പെട്ടവനെന്നും പണക്കാരനെന്നും വേർതിരിച്ച
         മനുജാ നിൻ കഷ്ടകാലം വന്നെത്തീ ....

നേത്രങ്ങൾക്ക് കാണാൻ കഴിയാത്ത രാക്ഷസ-
നിന്നിതാ അവസാന കാഴ്ചകൾ മായ്ച്ചിടുന്നൂ ....

          ഇന്ന് രാഷ്ടീയമില്ല തർക്കമില്ല വിരുന്നുകളില്ല ആർഭാടമില്ല
          അങ്ങനെ സകലതും നമ്മോടു മറന്നു പോയീ ...

രണ്ട് ചുമരുകൾക്കിടയിൽ ജീവൻ നിലനിർത്തി
ഒരു മോചിത ദിനത്തിനായ് കാത്തുനിൽപ്പായ് ....

           രാവില്ല പകലില്ല പ്രാർത്ഥനയിൽ മുഴുകി വിശ്വാസികൾ
          മരിച്ചവരെ ഒരു നോക്കു കാണാൻ കഴിയാതെ കുടുംബങ്ങൾ

           എന്തൊരു കാഴ്ച്ച .... എന്തൊരു വേദന ...

സ്വന്തം ജീവൻ വകവെക്കാതെ മാസ്കു ധരിച്ച
അവരാണിന്ന് ലോക മാലാഖമാർ .

           പ്രകൃതിയുടെ ഈ വികൃതിയെ നമുക്ക് ഒരുമിച്ച് തുരത്തിടാം
            ഭയമല്ല കരുതലാണാവശ്യം ഈ ഭീഷണി നിലച്ചിടുവാൻ ..

സോപ്പിൽ പതപ്പിച്ചിടാം ഈ ഭീഷണിയെ നമുക്ക് ..
കടക്കു പുറത്ത് കോവിഡേ കടക്കു പുറത്ത് ....

ഉറൂബ ദീജ
ഏഴാം തരം ചീക്കിലോട് എ യു പി സ്ക്കൂൾ
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത