അകലം

 

ഇന്നത്തെ അകലം നാളത്തെ അടുപ്പം..
ഇന്ന് അകന്നിരിക്കാം നാളെയടുക്കാനായ്..
അകലം പാലിച്ചിടാം ലോകത്തിൻ നന്മയ്ക്കായി..
ഇന്ന്, സ്നേഹമെന്നാൽ അകലമാണ്..
അത്, നാളേക്കുള്ള കരുതലാണ്..
അകന്നിരിക്കുകയടുക്കാനായ്..
ഇന്നത്തെയകൽച്ച നാളത്തെ ചരിത്രം...
അകന്നുകൊണ്ടൊരുമിക്കാം,
നമുക്ക് നല്ല നാളെക്കായ്...
ഇനി, നമ്മൾതമ്മിൽ ഒരു വാക്കിന്റെ അകലം
അകന്നിരിക്കാമിന്ന് നാളെയെടുക്കാനായ്...
അകലമാണിന്നിൻ സ്നേഹം..
അകലമാണിന്നിൻ നന്മ !!!

FATHIMA AHSAN RAZA
6 D എ യു എ യു പി എസ് നെല്ലിക്കുന്ന്
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത