എ എം യു പി എസ് മാക്കൂട്ടം/അക്ഷരവൃക്ഷം/കുഴിമന്തിയിൽ നിന്നും ചമ്മന്തിയിലേക്ക്

കുഴിമന്തിയിൽ നിന്നും ചമ്മന്തിയിലേക്ക്

ലോകത്തിന്റെ ദിവസേനയുള്ള താളാത്മകത്തെ മാറ്റിമറിച്ച ഒന്നായിരുന്നു കൊറോണ അതായത് കോവിഡ് 19.ചൈനയിലെ വുഹാൻ എന്ന ഇന്നും ആരംഭം കുറിച്ച ഈ രോഗം ഇന്നും ഒരു അവസാനത്തിൽ എത്തിയിട്ടില്ല എന്നാൽ ഈ രോഗം നാം ഓരോരുത്തർക്കും പലവിധ പാഠങ്ങളും പഠിപ്പിച്ചു തന്നു. ദിവസേന നടക്കുന്ന പരിപാടി ചടങ്ങുകൾ വളരെ ലളിതം ആക്കാനും, ഭക്ഷണ രീതികൾ വെറും ആരും അധികമായി ശ്രദ്ധിക്കാത്ത പറമ്പിന്റെ മൂലയിൽ തനിച്ചായി വളർന്നിരിക്കുന്ന ചക്ക പോലോത്തതിലേക് മാറ്റാൻ പഠിപ്പിച്ചതും ഈ കൊറോണ തന്നെ ആണ്. അതുകൊണ്ട് ഇത് നമുക്കൊരു പാഠമാണ്. സത്യത്തിൽ കുഴിമന്തി യിൽ നിന്നും ചെമ്മന്തി യിലേക്ക് എന്ന പോലെ ആണ്. എത്രയെത്ര ഭക്ഷണമാണ് നാം ഓരോരുത്തരുടെയും വീടുകളിൽ നിന്നും പാഴാക്കുന്നത്. ഒരു നിമിഷം നാമോരോരുത്തരും ചിന്തിക്കൂ. ഇതും കിട്ടാത്ത എത്ര പേരുണ്ട് ഈ ലോകത്ത്. നാം ആഡംബരത്തിൽ നിന്നും ഈ ലളിതമായ രീതിയിലേക്ക് വന്നതിൽ ദിവസേന ഇതും കിട്ടാത്ത മനുഷ്യരിലേക്ക് ആയി നമ്മുടെ ഓർമ്മ. അതുകൊണ്ട് തന്നെ ഈ കൊറോണ തുടച്ചെടുക്കുക ആകാനുള്ള പരിശ്രമത്തിലാണ് നമ്മുടെ സമൂഹം. ഇതിന്റെ ശ്രമഫലമായി ഉണ്ടാകുന്ന വിജയത്തിലും ഈ ലളിതമായ രീതികൾ കൈവിടാതെ ജീവിതത്തിലുടനീളം കൊണ്ടുപോവുക.

ഫാത്തിമ ജുമാന
7 B മാക്കൂട്ടം എ.എം.യു.പി സ്കൂൾ
കുന്ദമംഗലം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം