കിളിയേ കിളിയേ പാറി നടന്നെൻ
മാറിലിരിക്കണ കിളിയേ,
കിളിയായ് നീയും മരമായ് ഞാനും
ജീവിതമാകുന്നിവിടെ,
നിനക്ക് മലയും കാണാം പുഴയും കാണാം
മലയുടെ അങ്ങേത്തെരുവും കാണാം.
ഞാനൊരു നിൽപ്പതു നിന്നാലോ
ഇവിടിങ്ങനെ നിൽക്കണമൊരു ജന്മം.
മരമേ മരമേ മരമേ നീയൊരു വരമാണെന്നതറിഞ്ഞീടൂ,
ഒരു നേരം ഞാൻ കൂട്ടിലിരുന്നാൽ
പട്ടിണിയാണെന്നറിയേണം
അന്നമതെന്നെ തേടുകയില്ല
തേടിയലഞ്ഞത് നേടേണം
നീ നിന്നാൽ മതിയത് നിന്നെത്തേടും
നീ ഒരു സുകൃത ജന്മം.