നാഗരികതയിലേക്ക്
പ്രകൃതി നമ്മുടെ അമ്മയാണ്. നാം നമ്മുടെ അമ്മയെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണ്. വലിയ ഫാക്ടറികൾ, മോട്ടോർ വാഹനങ്ങൾ എന്നിവ നമ്മുടെ അമ്മയുടെ ശ്വാസകോശത്തിലേക്ക് പുക കടത്തിവിടുകയാണ്. കാലക്രമേണ നമ്മുടെ അമ്മ മരിച്ചുകൊണ്ടിരിക്കുകയാണ്. പിന്നെ നമ്മുടെ അമ്മയുടെ ഹൃദയമായ കാട്ടുപൂഞ്ചോലകളും മേടുകളും വെട്ടിനശിപ്പിച്ച് നരകത്തിന്റെ അന്തരീക്ഷം പോലെയായാൽ അത് അവിടെയുള്ള പല ജീവികളെയും ബാധിക്കും. അതിനാൽ നമ്മളൊരു കടുത്ത തീരുമാനം എടുക്കണം നമ്മുടെ പൂർവ്വികരെപ്പോലെ. തരിശ്ശായി നരകത്തിന്റെ പടിവാതിലിൽ മരണം കാത്തുക്കിടന്ന ഭൂമിയെ പൊന്നു വിളയിക്കുന്ന മണ്ണാക്കിമാറ്റിയ പൂർവ്വികരെപ്പോലെ. മലയും, മണ്ണും, കുന്നുമൊന്നും ഇടിച്ചുനികത്തരുത്. അഥവാ ഇടിച്ചാൽ ദുരന്തങ്ങളായിരിക്കും ഫലം. പ്രകൃതിയിൽനിന്ന് ലഭിക്കുന്ന വിഭവങ്ങൾ നാം സൂക്ഷിച്ച് ഉപയോഗിക്കണം. ചില പ്രകൃതിവിഭവങ്ങൾ ഉപയോഗത്തിനനുസരിച്ച് തീർന്നുപോകുന്നവയാണ്. ഈ കാലത്ത് അമ്മയും അച്ഛനും ഒഴികെ എല്ലാം കടയിൽനിന്നു കിട്ടുമ്പോൾ പ്രകൃതിയോടാർക്കാണ് സ്നേഹം. അതുകൊണ്ട് നമുക്ക് ഒരു പ്രതിജ്ഞയെടുക്കാം...
പ്രകൃതി എന്റെ അമ്മയാണ്.ഞാൻ ഒരു കാരണവശാലും അമ്മയെ കരയിക്കുകയില്ല. പ്രകൃതിയിലുള്ള സർവ ജീവജാലങ്ങളും എന്റെ സഹോദരീ സഹോദരന്മാരാണ്. പ്രകൃതിയെ പ്രശ്നങ്ങളിൽ നിന്ന് കരകയറ്റാൻ എനിക്ക് ജീവൻ ഉള്ളിടത്തോളം കാലം ഞാൻ പരിശ്രമിക്കും. ഈ പ്രകൃതിയുടെ മകൻ ആവാൻ സാധിച്ചതിൽ എനിക്ക് അഭിമാനമുണ്ട്.......ജയ്ജനനി !!!!!!
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം
|