ചക്ക മാഹാത്മ്യം
ലോകത്തിലെ ഏറ്റവും വലിയ ഫലമാണ് ചക്ക. നമ്മുടെ നാട്ടിൽ വളരെയേറെ ഉള്ള ചക്ക നമ്മുടെ സംസ്ഥാനത്തിന്റെ ഔദ്യോഗിക ഫലം ആണ്. അടുത്ത കാലം വരെയും നമ്മൾ പാഴാക്കി കൊണ്ടിരുന്ന ഒന്നത്രേ ചക്ക. വളരെയധികം പോഷക സമ്പുഷ്ടവും ആരോഗ്യപ്രദമായ ചക്ക നമ്മുടെ മുൻതലമുറയുടെ വിശപ്പ് അകറ്റിയിരുന്നതാണ്. നമ്മുടെ നാട്ടിൽ കുറച്ചൊക്കെ സമൃദ്ധി എത്തിത്തുടങ്ങിയതോടെ നമ്മൾ ചക്കയെ ഉപേക്ഷിച്ചു. ധാരാളം ചക്ക പ്ലാവിൽ നിന്നും വീണ് നശിച്ചുപോയിക്കൊണ്ടിരുന്നു. കച്ചവടക്കാർ നിസ്സാര വിലയ്ക്ക് ചക്ക വാങ്ങി അതിർത്തി കടത്തി കൊണ്ടുപോയിരുന്ന കാഴ്ചയായിരുന്നു മുൻകാലങ്ങളിൽ.
ഈയടുത്തകാലത്തായി ചക്കയുടെ പ്രാധാന്യത്തെപ്പറ്റിയും വ്യത്യസ്തമായ വിഭവങ്ങൾ ഉണ്ടാക്കാനുള്ള സാധ്യതകളെപ്പറ്റിയും ബോധവൽക്കരണം വിവിധ ഭാഗങ്ങളിൽ നിന്ന് ഉണ്ടാകുന്നുണ്ട്. കോവിഡ് 19 കാലഘട്ടത്തിൽ നമ്മുടെ ആളുകൾ ചക്ക വ്യാപകമായി ഉപയോഗിക്കുന്നു എന്നത് നല്ല ലക്ഷണമാണ്. തുടർന്നുള്ള കാലങ്ങളിലും മലയാളികൾ തദ്ദേശീയമായി ലഭിക്കുന്ന ഈ ഭക്ഷ്യ വിഭവം പ്രയോജനകരമായി ഉപയോഗിക്കും എന്ന് നമുക്ക് വിശ്വസിക്കാം.
ചക്കയുടെ സംസ്കരണത്തിലെ ബുദ്ധിമുട്ടുകളാണ് അത് ഉപയോഗിക്കുന്നതിൽ നിന്നും ആളുകളെ പിന്നോട്ട് വലിക്കുന്നത്. എളുപ്പത്തിൽ ചക്ക പറിക്കുന്നതിനും മുറിക്കുന്നതിനും അടർത്തി എടുക്കുന്നതിനുമുള്ള സാങ്കേതികവിദ്യകൾ കണ്ടെത്തിയാൽ ചക്കയുടെ ഉപയോഗം വർദ്ധിക്കുകയും നമ്മുടെ ഭക്ഷ്യ സുരക്ഷ ഉറപ്പു വരുത്തുകയും ചെയ്യാം.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം
|