അകറ്റിടാം മഹാമാരിയെ
ലോകമൊന്നിച്ച് നേരിടുന്ന
ഈ മഹാമാരിയെ നാമോരോരു-
ത്തരും ഭയക്കേണ്ടതുണ്ട്.
എന്നാലിനിയൊരു ഭയം വേണ്ട!
ജാഗ്രതയും മുൻകരുതലുകളും
നമുക്കൊന്നിച്ചെടുക്കാം.
തോൽക്കുകയില്ല നാം ഇനി,
പേടിച്ചോടുകയില്ല നാം
പരസ്പരസമ്പർക്കങ്ങളൊക്കെയും
കുറച്ചീടും നാം....
നേരിടാം ഒറ്റക്കെട്ടായ് തന്നെ
ലോകം വിട്ടുപോകുക നീ... കൊറോണേ...
കൈകൾ വൃത്തിയായി കഴുകുകയും,
മുഖത്ത് മാസ്ക് ധരിക്കുകയും,
പരസ്പരം അകലം പാലിക്കയും,
പുറമെയകന്നും, ഉള്ളിലടുത്തും,
നമുക്ക് കൊറോണയെ നേരിടാം.
അകന്നീടുക നീ... എന്നന്നേക്കുമായീ...