ശുചിത്വം ആരോഗ്യത്തിന്റെ അടിസ്ഥാനം
ഒരിടത്ത് മനു എന്നൊരു കുട്ടിയുണ്ടായിരുന്നു. അവന് ശുചിത്വബോധം തീരെയില്ലായിരുന്നു. എല്ലാ ദിവസവും രാവിലെയും, വൈകിട്ടും പല്ലു തേക്കണം എന്നാണല്ലോ. എന്നാൽ അവൻ രാവിലെയെങ്കിലും പല്ലു തേച്ചാൽ ആശ്ചര്യം എന്നേ പറയാനാവൂ. ശുചിത്വബോധം ഇല്ലെന്നു മാത്രമല്ല, അവൻ ഒരു മഹാമടിയനുമായിരുന്നു. കളി കഴിഞ്ഞ് ദേഹമാകെ ചെളിപുരണ്ട് വന്നാലും കുളിയ്ക്കില്ല. അങ്ങനെ കുറേ നാൾ കഴിഞ്ഞു. ഒരു ദിവസം അവനു ചെറിയൊരു പനി വന്നു. ദിവസങ്ങൾ കഴിയുന്തോറും പനി കൂടിക്കൂടി വന്നു. മരുന്ന് കഴിച്ചിട്ടും യാതൊരു ഫലവും ഉണ്ടായില്ല. വിശദമായ പരിശോധനയിൽ അവന് ന്യൂമോണിയ ആണെന്ന് തെളിഞ്ഞു. ശുചിത്വമില്ലായ്മയാണ് ഇതിന് കാരണമെന്ന് ഡോക്ടർ വിശദമായി പറഞ്ഞു കൊടുത്തു. അതിനുശേഷം അവൻ വ്യക്തിശുചിത്വം പാലിയ്ക്കാൻ തുടങ്ങി.
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ
|