നോക്കുക മർത്യരേ നിങ്ങളേ നീ
ജീവിതശൈലികൾ നോക്കുക നീ
മടിയരാം നമ്മൾ നശിപ്പിക്കും
നാടിനെ മനുഷ്യർ നശിപ്പിക്കും
വാഹനങ്ങൾ പെരുകീടും ലോകത്തിൽ
മലിനീകരണത്തിൻ തോതുകൾ
വർദ്ധിച്ചീടും നേരത്തിൽ
രോഗങ്ങൾ വന്നീടും വേഗത്തിൽ
ജീവിതശൈലികൾ മാറ്റുക നീ
വാഹന ഉപയോഗം കുറയ്ക്കുക നീ
മർത്യരേ നന്മ കാട്ടുക നീ
രോഗങ്ങളെ പ്രതിരോധിക്കുക നീ
വ്യായാമത്തിൽ ശ്രദ്ധിക്കുക നീ
ജീവിതശൈലികൾ മാറ്റുക നീ