പരിസ്ഥിതി

മനുഷ്യനു ചുറ്റും കാണുന്നതും പ്രകൃതിദത്തവും ആയ അവസ്ഥയെയാണ് പരിസ്ഥിതി എന്നു പറയുന്നത് എല്ലാവിധത്തിലുള്ള ജന്തുക്കളും സസ്യങ്ങളും അടങ്ങുന്നതാണ് പരിസ്ഥിതി ഇതൊരു ജൈവ ഘടനയാണ് പരസ്പരാശ്രയത്വം ത്തിലൂടെയാണ് ജീവി വർഗ്ഗവും സസ്യ വർഗ്ഗവും നിലനിൽക്കുന്നത് ഒന്നിനും ഒറ്റപ്പെട്ടു കൊണ്ട് നിലനിൽക്കാനാവില്ല ഇങ്ങനെ പരസ്പ്പരമുള്ള ആശ്രയത്തിന് തുടർച്ച നഷ്ടപ്പെടുമ്പോൾ പരിസ്ഥിതിയിൽ പല മാറ്റങ്ങളും ഉണ്ടാകുന്നു പ്രാചീനകാലത്തെ മനുഷ്യൻ പരിസ്ഥിതിക്ക് യാതൊരു ഭീഷണിയും ഉണ്ടാക്കാതെയാണ് ജീവിച്ചിരുന്നത് അവർ പ്രകൃതി യുമായി ഇണങ്ങി ചേർന്ന് ജീവിച്ചു. എന്നാൽ ജനസംഖ്യ വർധനവും പ്രകൃതിയെ അമിതമായി ചൂഷണം ചെയ്യലും പരിസ്ഥിതിയുടെ വേഗത്തിലുള്ള നാശത്തിനു കാരണമായി വ്യവസായവൽക്കരണത്തിന്റെ ഫലമായി പുനഃസൃഷ്ടിക്കാൻ പറ്റാത്ത പല വിഭവങ്ങളും ഇല്ലാതാവുകയും അന്തരീക്ഷം മലിനമാക്കുകയും ചെയ്തു കീടനാശിനികളുടെയും രാസവളങ്ങളുടെയും വർദ്ധിച്ച ഉപയോഗം മൂലം മണ്ണിന്റെ ഗുണം കുറഞ്ഞു ധനം സമ്പാദിക്കുന്നതിനായി മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യുമ്പോൾ അത് മനുഷ്യനെ തന്നെ ഭീഷണിയാകുന്നു അടിക്കടിയുള്ള പ്രകൃതി ദുരന്തങ്ങൾ മനുഷ്യൻ പ്രകൃതിയോട് ചെയ്യുന്ന ക്രൂരതകൾക്ക് മറുപടിയാണ് കേരളത്തിൽ കഴിഞ്ഞ രണ്ടു വർഷം തുടർച്ചയായി ഉണ്ടായ പ്രളയം ഇതിനൊരു ഉദാഹരണം മാത്രമാണ്.

ഇത് കൂടാതെ വനനശീകരണം, വയൽ നികത്തൽ, കുന്നാ ടിക്കൽ , മണൽ വാരൽ,വന്യജീവികളെ വേട്ടയാടൽ, വായു മലിനീകരണം, ജല മലിനീകരണം തുടങ്ങിയ പ്രവർത്തനങ്ങളെല്ലാം ഇന്ന് പരിസ്ഥിതിയിൽ പല മാറ്റങ്ങളുണ്ടാക്കുന്നു. ഇത്തരം പ്രവർത്തികൾ പരിസ്ഥിതി വ്യവസ്ഥയുടെ സന്തുലിതാവസ്ഥയെ പ്രതികൂലമായി ബാധിച്ചു കൊണ്ടിരിക്കുന്നു ഇതോടെ മനുഷ്യന്റെ നിലനിൽപ്പ് തന്നെ അപകടത്തിലാക്കുന്നു സ്വന്തം പരിസ്ഥിതിയെ നന്നായി പരിപാലിക്കാതെ മനുഷ്യന് നിലനിൽക്കാനാവില്ല ഈ മണ്ണും , ഈ പുഴയും വനസമ്പത്തുമെല്ലാം ഈശ്വരന്റെ വരദാനമാണ് ഇവയെ ദുരുപയോഗം ചെയ്യുന്നതു മൂലം നാം സ്വയം വെട്ടി നശിക്കുകയാണ്. അതുകൊണ്ട് പരിസ്ഥിതിയെ സംരക്ഷിച്ചാൽ മാത്രമേ ഭൂമിയിൽ ജീവന്റെ നിലനിൽപ്പ് സാധ്യമാകുകയുള്ളൂ.

" നമുക്ക് എല്ലാവരുടെയും ആവശ്യങ്ങൾ തൃപ്തിപ്പെടുത്താനുള്ള വിഭവങ്ങളുണ്ട് എന്നാൽ ഒരാളുടെ പോലും അത്യാഗ്രഹത്തെ നിറവേറ്റാൻ ഇല്ലതാനും"- എന്ന ഗാന്ധിജിയുടെ ആശയം എല്ലാവരും ഉൾക്കൊള്ളണം.

പരിസ്ഥിതിയെ സംരക്ഷിക്കാൻ വിദ്യാർത്ഥികളായ നമുക്കും പലതും ചെയ്യുവാൻ സാധിക്കും. ആഗോളതാപനത്തെ ചെറുക്കാൻ നമുക്ക് പൊതു സ്ഥലങ്ങളിലും വീട്ടുവളപ്പിലും മരങ്ങൾ നട്ടുപിടിപ്പിക്കാം പ്ലാസ്റ്റിക്കിന്റെ അമിതമായ ഉപയോഗം കുറക്കാൻ വേണ്ടി തുണി സഞ്ചി ഉപയോഗിക്കാം നമ്മുടെ വിദ്യാലയങ്ങൾ പ്ലാസ്റ്റിക് വിമുക്ത വിദ്യാലയങ്ങൾ ആയി മാറ്റാൻ നമുക്ക് ശ്രമിക്കാം. നല്ലൊരു നാളേക്ക് വേണ്ടി നമുക്ക് ഒത്തൊരുമിച്ച് പ്രവർത്തിക്കാം.
ദിയ സി
5 A എ.യു.പി.എസ് വടക്കുംപുറം
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം