എ.യു.പി.എസ്.മാങ്കുറുശ്ശി/അക്ഷരവൃക്ഷം/ശുചിത്വമാലിന്യപരിപാലനം

ശുചിത്വമാലിന്യപരിപാലനം


പ്രാചീനകാലം മുതൽ നമ്മുടെ പൂർവികർ ശുചിത്വത്തിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധ ഉള്ളവർ ആയിരുന്നു. എന്നു പുരാതന സംസ്കാരത്തിന്റെ തെളിവുകൾ വ്യക്തമാക്കുന്നു.ആരോഗ്യം പോലെ വ്യക്തി ആയാലും സമൂഹത്തിലായാലും ശുചിത്വമെറെ പ്രധാനമാണ്.ആരോഗ്യവിദ്യാഭ്യാസമേഖലയിൽ ഏറെ മുന്നിൽ നിൽക്കുന്നു എന്ന് അവകാശപെടുമ്പോഴും ശുചിത്വത്തിന്റെ കാര്യത്തിൽ നാം ഏറെ പുറകിലാണെന്നു കൺതുറന്നിരിക്കുന്ന ആർക്കും മനസ്സിലാക്കാൻ പറ്റും. പരിസരശുചിത്വകുറവ് എങ്ങനെ ബാധിക്കും എന്നു ചിന്തിക്കാൻഉള്ള കഴിവില്യായ്മ (റോഡിൽ കെട്ടികിടക്കുന്ന മലിനജലം ഒഴുകി തന്റെ കിണറിലേക്കും വീടിന്റ ചുറ്റും എത്തി കൊതു വളരാനും കാരണം ആകുന്നു.വീടുകളിൽ, സ്കൂളുകളിൽ, ഹോട്ടൽ, കച്ചവടസ്‌ഥാപനങ്ങൾ, ആശുപത്രിയിൽസർക്കാർ സ്‌ഥാപനങ്ങൾ ബസ്സ്റ്റാൻഡ്കൾ റെയിൽവേസ്റ്റേഷനുകൾ തുടങ്ങി മനുഷ്യൻ എവിടെയെല്ലാം പോകുന്നുവോ അവിടെയൊക്കെ ശുചിത്വമില്ലായ്മ ഉണ്ട്. ഇതുപോലെ ആണ് പ്ലാസ്റ്റിക് മാലിന്യം.സാമ്പത്തിക ലാഭവും സൗകര്യവും പ്ലാസ്റ്റിക് ലേക്ക് നമ്മെ ആകർഷിക്കുന്നു.പ്ലാസ്റ്റിക് അടങ്ങിയിരിക്കുന്ന പോളിമെറുകളും ഖനലോഹങ്ങളും ഭൂമിയുടെനിലനിൽപിന് ഭീഷണി ആണ്. സൂചി, കത്തി, ശസ്ത്രക്രിയആയുധങ്ങൾ എന്നിവയും പഴകിയമരുന്ന്, ചെമ്പുകമ്പി മുതൽ കൃത്രിമഉപഗ്രഹം വരെയും ഫ്യൂസ് വയർമുതൽ കമ്പ്യൂട്ടർസർക്യൂട്ട് വരെയും പരന്നുകിടക്കുന്നു മാലിന്യങ്ങൾ. ഇവയൊക്കെ അകറ്റി ഭൂമിയെ സംരക്ഷിക്കാൻ ആവട്ടെ ഇനിയുള്ള നമ്മുടെ ഓരോ ചുവടുവെപ്പും 

മിഥുൻ MM
4A എ.യു.പി.എസ്.മാങ്കുറുശ്ശി, പാലക്കാട്, പറളി
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം