എ.യു.പി.എസ്.മാങ്കുറുശ്ശി/അക്ഷരവൃക്ഷം/മനുഷ്യരെ തിന്നുന്ന വൈറസ്

മനുഷ്യരെ തിന്നുന്ന വൈറസ്


വാർഷിക പരീക്ഷ അടുത്ത നാളുകൾ, ആദ്യം കേട്ടറിഞ്ഞ വാർത്തയായിരുന്നു, നമ്മുടെ അയൽ രാജ്യമായ ചൈനയിൽ അജ്ഞാത വൈറസ്. എനിക്കൊന്നും തോന്നിയില്ല ! കാരണം മറ്റൊരു രാജ്യത്താണ് എന്ന അലംഭാവ ചിന്തയായിരിക്കാം? രോഗബാധിതരുടെ എണ്ണത്തിൽ വൻ വർധനവ്. രോഗവ്യാപനത്തിന് കാരണമായ വൈറസിന് WHO പേരും നൽകി Covid 19. ആ രാജ്യത്തെ ഭീതിയിലാക്കുന്നപ്പോലെ നൂറുകണക്കിന് രാജ്യങ്ങളിലേക്കും വൈറസ് ബാധ പടർന്ന് ജന ജീവിതം സ്തംഭിച്ചു. തൊഴിലില്ലായ്മയും പട്ടിണിയും പാവപ്പെട്ടവരെ അതി തീവ്രമായ കഷ്ടപ്പാടുകളിലേക്ക് തള്ളിവിട്ടു ഈ മഹാമാരി മൂലം: നമ്മുടെ കേരളത്തെയും, ഇന്ത്യയെയും ഒരു പോലെ ഞെട്ടിക്കുന്ന വാർത്തയായിരുന്നു നമ്മൾ ഒരു സുപ്രഭാതത്തിൽ കേട്ടുണർന്നത് ചൈനയിൽ നിന്നും വന്ന തൃശ്ശൂർ സ്വദേശിനിക്ക് കോവിഡ് 19 സ്ഥിരീകരിച്ചത്.ഇന്ത്യയിലെ ആദ്യ പോസിറ്റീവ് കേസ്. കേരളം അതീവ ജാഗ്രത യിലായി. നമ്മുടെ സർക്കാരിന്റെ പിന്നീടുള്ള അടിയന്തിര നീക്കങ്ങൾ സമയോചിതമായിത്തന്നെയായിരുന്നു. ഞങ്ങളുടെ പരീക്ഷകൾ നിർത്തലാക്കി, പൊതുപരിപാടികൾക്ക് രാഷ്ട്രീയ, സാംസ്ക്കാരിക പരിപാടികൾ, വേല പൂരങ്ങൾ അങ്ങിനെ എല്ലാമെല്ലാം നിയന്ത്രണമേർപ്പെടുത്തി, പിന്നീടുള്ള ദിവസങ്ങളിൽ അതിവേഗം ലോകത്താകമാനം വൈറസ് ബാധ പടർന്ന് ചില രാജ്യങ്ങളിൽ ലക്ഷക്കണക്കിനാളുകൾ മരണശയ്യയിലായി. മരണസംഖ്യയുടെ കണക്കുകൾ കുറച്ചു ദിവസങ്ങൾ കൊണ്ട് പത്ത്, നൂറ് എന്നീ കണക്കുകളിൽ നിന്നും ആയിരവും പതിനായിരങ്ങളും കടന്ന് അനിയന്ത്രിതമായി തുടങ്ങി. കേരളം കർശന നിയന്ത്രണം തുടർന്ന് ലോക്ക് ഡൗണിലേക്ക്! അടുത്ത നാൾ ഇന്ത്യയിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. വീട്ടിൽ എല്ലാവരെയും ഒരുമിച്ച് കണ്ട് കളിച്ചും, പാട്ടുകൾ പാടിയും ,ഒരുമിച്ച് ഭക്ഷണം കഴിച്ചും രസിച്ച് കഴിയാൻ ഭാഗ്യം ലഭിച്ച ദിനങ്ങൾ . പക്ഷെ ലോകവാർത്തകൾ എല്ലാവരുടെയും മനസ്സുകളെ ഭീതി നിറച്ച് വേട്ടയാടി. അച്ചനും അമ്മയും വഴിയോരക്കച്ചവടത്തിൽ നിന്നും കിട്ടുന്ന ചെറിയ വരുമാനത്തിലാണ് ജീവിതം തള്ളിനീക്കിയിരുന്നത്. സാമ്പത്തികമായി ഒരു മുന്നൊരുക്കവുമില്ലാത്ത ഞങ്ങൾക്ക് ലോക് ഡാൺ മൂലം ഈ വർഷത്തെ വേനലവധി ഇല്ലായ്മയുടെ വറുതിക്കാലം സമ്മാനിച്ചു. നാട്ടിലെ ചക്കയും ,മാങ്ങയും, മറ്റു ഫലങ്ങളും പരമാവധി ഉപയോഗപ്പെടുത്തി. കിട്ടുന്ന സൗജന്യ റേഷൻ വിഹിതവും ഉള്ളത് ഓണംപ്പോലെ ഉപയോഗപ്പെടുത്തി അതിജീവനത്തിന്റെ പാതയിലാണ് ഞങ്ങളും! നാടിനെ രോഗവിമുക്തമാക്കാൻ. ഇത്യാ രാജ്യത്തിനുവേണ്ടി നേതാക്കന്മാർ ജനങ്ങൾക്കൊപ്പവും, ജനങ്ങൾ ജനനന്മയ്ക്കായ് നാടിനൊപ്പവും പരസ്പരം ശാരീരിക അകലം പാലിച്ച് നന്മയുള്ള ഹൃദയങ്ങൾക്കൊണ്ട് കൈകോർത്ത് നിൽക്കുകയാണ്! ദൈവതുല്യരായ ഡോക്ടർമാരും, ഭൂമിയിലെ മാലാഖമാരായ നേഴ്സുമാരും ,സന്നദ്ധ സേവകരും പോലീസുകാരും സേവനത്തിന്റെ ചരിത്ര സഞ്ചാരപഥത്തിലാണ് കേരളം കോവിഡ് 19 വൈറസിനെ പ്രധിരോധിക്കാൻ സ്വീകരിച്ച മാതൃക കണ്ട് ലോകം കേരളത്തെ ആദരിക്കും! ലോകാ: സമസ്താ സുഖിനോ ഭവന്തു:


നന്ദകൃഷ്ണ..
6 A എ.യു.പി.എസ്.മാങ്കുറുശ്ശി, പാലക്കാട്, പറളി
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം