എ.യു.പി.എസ്.മാങ്കുറുശ്ശി/അക്ഷരവൃക്ഷം/എന്റെ ലോക്ക് ഡൌൺ ജീവിതം
എന്റെ ലോക്ക് ഡൌൺ ജീവിതം
ഞാനും ആതിരയും വീട്ടിൽ ഇരുന്നുമടുത്തു.ആതിരക്ക് ഒരേ വാശി. അവൾ കരയാൻ തുടങ്ങി. കരച്ചിൽകേട്ട് അമ്മ ചോദിച്ചു എന്തിനാ കരയുന്നത്. അപ്പോൾ ഞാൻ പറഞ്ഞുഅമ്മാവന്റെ വീട്ടിൽപോകണം.അമ്മാവനെയും അപ്പുവിനെയും കാണണം കൂടെ കളിക്കണം. അമ്മ ആതിരയെ മടിയിൽഇരുത്തി സമാധാനിപ്പിചിട്ട് പറഞ്ഞു. ഇപ്പോൾ പോകരുത് അമ്മാവൻ ഗൾഫിൽ നിന്നും വന്നിട്ടുണ്ട്. അമ്മാവൻ പുറത്തേക്കൊന്നും ഇറങ്ങാതെമുറിയിൽതന്നെ ഇരിക്കുകയാണ്. അപ്പുവിനെ എടുക്കുകയോ ഉമ്മവക്കുകയോ കൂടെ കളിക്കുകയോ ചെയ്തിട്ടില്ല. അച്ഛനെ കാത്തിരുന്ന അപ്പു വലിയ സങ്കടത്തിലാണ്. അമ്മാവൻ ഗൾഫിൽ നിന്നും വന്നതും കൊറോണയുടെ നിരീക്ഷണത്തിലാണ് അതാണ് ആരുമായും ഇടപഴകാത്തത്. കൊറോണ ലക്ഷണം ഉള്ള ഒരു രോഗിക്ക് ശരിയായചികിത്സ ലഭിച്ചില്ലെങ്കിൽ മരണത്തിനു കാരണമാകും. മറ്റുള്ളവരുമായി ഇടപഴകിയാൽ ഈ വൈറസ് അവരിലേക്കും വേഗത്തിൽ പകരും.പുറം രാജ്യങ്ങളിൽ നിന്ന് വരുന്നആളുകൾക്കാണ് ഈ രോഗം അധികം ഉള്ളത് ഭാഗ്യവശാൽ അമ്മാവനു കൊറോണ ലക്ഷണമില്ല.എന്നാലും സമൂഹസുരക്ഷക്കായി അമ്മാവൻ നിരീക്ഷണത്തിൽ ഇരിക്കുന്നു മാത്രം.
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |