കാണുക ജനങ്ങളെ കൺ തുറന്നു നോക്കുക നിങ്ങൾ
ലോകമെങ്ങും നോക്കി ഇടുക
ലോകം ഇതാ എങ്ങും നശിക്കുന്നു
പ്രാണനായ് ഓടിയിരുന്നു എല്ലാരും ജീവനായി കൊതിച്ചിടുന്നു
ഓരോ ദിനം കഴിയുമ്പോഴും
കൊറോണ എന്ന വൈറസിന്ന് ലോകത്തെ കാർന്നു തിന്നിടുമ്പോൾ
ഒന്ന് ചിന്തിച്ചു നോക്കൂ സോദരരാനിങ്ങൾ
ലോക സുഖങ്ങൾ തേടി ഓടി ഇടുമ്പോൾ
ഓർത്തില്ല നമ്മൾ ദൈവത്തിൻ കാരുണ്യത്തെ
നമ്മുടെ പാപത്തിൻ പ്രതിഫലമല്ലോ ഇന്ന് നാം നേരിടുന്ന കൊറോണ എന്ന മഹാമാരി രാജ്യങ്ങൾ ഒന്നാകെ ഇന്ന് നിശബ്ദരായി ഇരിക്കുന്നു എല്ലാം ദൈവത്തിൽ അർപ്പിക്കുന്നു