ലൈബ്രറി

കൊച്ചു ലൈബ്രേ റിയൻമാർ നിയന്ത്രിക്കുന്ന ക്ലാസ് ലൈബ്രറികൾ നമ്മുടെ വിദ്യാലയത്തിൻറെ പ്രത്യേകതയാണ്

ഓരോ ക്ലാസ് ലൈബ്രറിയി ലും അവരുടെ പഠനത്തിനും മാനസിക വളർച്ചയ്ക്കും ഉതകു ന്ന അൻപതോളം പുസ്തകങ്ങ ളാണുള്ളത്. കുട്ടികൾക്ക് യഥേ ഷ്ടം കൈകാര്യം ചെയ്യാവുന്ന വിധം ശിശുസൗഹൃദ അലമാര കളിൽ വെയ്ക്കുന്ന പുസ്തകങ്ങളു ടെ മേൽനോട്ടം അതത് ക്ലാസു കളിൽനിന്ന് തിരഞ്ഞെടുക്കു ന്ന കുട്ടി ലൈബ്രേറിയൻന്മാർ ക്കായിരിക്കും. പുസ്തകങ്ങൾ വായിച്ചശേഷം വായനാകുറിപ്പെഴുതാൻ ഓരോ കുട്ടിക്കും ഓരോപുസ്തകം ഉണ്ടായിരി ക്കും. രക്ഷിതാക്കൾക്ക് താത്പ ര്യമുള്ള പുസ്തകത്തിന്റെ പേര് കുട്ടികൾവശം അറിയിച്ചാൽ അവ വീടുകളിലെത്തിക്കുന്നത് ഉൾപ്പെടെ വേറേയും ഒട്ടേറെ നൂതന പദ്ധതികൾ ഇതോടൊ പ്പം നടപ്പാക്കുന്നുണ്ട്.

ക്ലാസ് ലൈബ്രറിക്ക് പുറമേ 1500 ഓളം പുസ്തകങ്ങൾ ഉള്ള പൊതുലൈബ്രറിയും നമുക്ക് ഉണ്ട്.