എ.എൽ.പി.എസ്.വിളയൂർ യൂണിയൻ/അക്ഷരവൃക്ഷം/പൂമ്പാറ്റയും പൂവും.

പൂമ്പാറ്റയും പൂവും

 
കുഞ്ഞിപ്പൂവിൻ കവിളത്ത്
മുത്തം നൽകി പൂമ്പാറ്റ.
മുത്തം നൽകിയ നേരത്ത്
ആടി ഉലഞ്ഞു കുഞ്ഞിപ്പൂ .
കുഞ്ഞിപ്പൂവിൻ സന്തോഷം
കണ്ടു രസിച്ചു പൂമ്പാറ്റ.
ഒന്നു ചൊല്ലി പൂമ്പാറ്റ
തേൻ കുടിക്കാൻ തരുമോ നീ .
എന്റെ മേനി നോവല്ലെ
ഇതളുകളൊന്നും കൊഴിയല്ലെ
എന്നു ചൊല്ലി കുഞ്ഞിപ്പൂ .
കുഞ്ഞി പാറ്റേ പൂമ്പാറ്റേ
സന്തോഷത്താൽ പൂമ്പാറ്റ
കുഞ്ഞി പൂവും കളിയാടി.




നൗറിൻ മറിയം എസ്.പി.
1 A എ.എൽ.പി.എസ്.വിളയൂർ യൂണിയൻ
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത