എ.എം.റ്റി.റ്റി.ഐ, വിളബ്ഭാഗം/അക്ഷരവൃക്ഷം/ലോകത്തിന്റെ തിരിച്ചറിവ്

ലോകത്തിന്റെ തിരിച്ചറിവ്

നാമിന്നു ചിന്തിച്ചു ചിന്തക്കുമപ്പുറം
ലോകം വളർന്നു മിന്നാടിടുന്നു
കള്ളത്തരങ്ങൾ കുമിളകളായ് പല
വ്യാധികളായ് ഇന്നുമാറിടുന്നു
നമ്മുടെ ചേതികൾ നടമാടിടുന്നു മണ്ണിൽ
കൊറോണ പോൽ ചെറു വൈറസുകളായ്
നമ്മുടെ ആഹാരമിന്നു മുട്ടിക്കുന്നു
വൈറസ് പോലുള്ള ഭീകര വേട്ടകൾ
ഞാനാണു ദൈവമെന്നോതി പറഞ്ഞവർ
എങ്ങെങ്ങു പോയി മറഞ്ഞിടുന്നു
കാണാത്ത കാഴ്ചകൾ കണ്ടു മടുക്കുന്നു
എൻ ലോകമെങ്ങു നീ പോയിടുന്നു
വൈറസുകൾ മഹാമാരിയായ് പെയ്തു
ഈലോക മണ്ണിൽ വിളയാടിടുമ്പോൾ
മുക്തി നേടാനിനി നാമെന്തു ചെയ്യണം
മണ്ണിനെ ഇരുളാക്കിയ മാനവ ജനതേ
നന്മകൾ ചെയ്തിടാം നാടിൻ കരുത്തു വീണ്ടെടുക്കാം
വീടും പരിസരവും വൃത്തിയാക്കാമിന്നു
കൈകൾ ശുചിയായ് കഴുകി സൂക്ഷിച്ചി ടാം
നല്ലതിൻ നാളേക്ക് വേണ്ടി ആശിച്ചിടാം
കൈകൾ കോർത്തു നാം ഒന്നിച്ചു ചേർത്തിടാം
ഈ മഹാമാരിയെ തുടച്ചു നീക്കാം


 

സൗപർണിക
7 എ എ എം ടി ടി ഐ വിളബ്ഭാഗം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത