മനുഷ്യനെ മണ്ണിലുറപ്പിച്ച്
ശുചിത്വ പൂർണ്ണതയിൽ ജീവശ്വസനം നൽകി
പരസ്പരം കൈകോർത്ത്
നന്മയുടെ വിശുദ്ധി നിറഞ്ഞ
ആ പഴയ കാലം ഇനി തിരിച്ച് വരുമോ
സോദരാ തിരിച്ചുവരുമോ
ഇന്ന് മർത്യൻ്റെ ദുഷ്പ്രവൃത്തികൾ
ഭൂമിയെ വീർപ്പുമുട്ടിക്കുന്നു
ഭൂമിയും പുഴകളും മലിനമാക്കുന്നു മർത്യർ മലിനമാക്കുന്നു
കാടും മലയും കാണാതാകുന്നു
ഭൂമിയും പ്രകൃതിയും നാളെ ഒരുനാൾ കാണാതാകുന്നു