എ.എം.യു.പി.സ്കൂൾ ക്ലാരി നോർത്ത്/അക്ഷരവൃക്ഷം/പ്രകൃതിയെ സംരക്ഷിക്കാം
പ്രകൃതിയെ സംരക്ഷിക്കാം
നമുക്ക് പ്രകൃതിയെ സ്നേഹിക്കാം പ്രകൃതിയെ നശിപ്പിക്കാതെ. ഇന്ന് നമ്മളിൽ പലരും പ്രകൃതിയെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. പലരും പ്ലാസ്റ്റിക് മാലിന്യങ്ങൾ പുഴകളിലും റോഡിലും കുളങ്ങളിലും ആണ് ഇടുന്നത്. ഇങ്ങനെ വൃത്തികേടാക്കുന്ന അതുകൊണ്ടാണ് മഴ വരുമ്പോൾ നമ്മൾക്ക് തന്നെ പല പല രോഗങ്ങളും വരുന്നത്. ഇപ്പോൾ തന്നെ ഈ ഭൂമിയിലുള്ള ആളുകളിൽ നിന്ന് വളരെ കുറച്ചുപേർ മാത്രമേ ഒള്ളൂ കൃഷികളും ഒക്കെ വളർത്തുന്നവർ. ഇക്കാലത്ത് ആളുകൾ ജീവിക്കുന്നത് തന്നെ പണത്തിന് വേണ്ടിയാണ്. പണ്ടൊക്കെ ആളുകൾ ജീവിച്ചിരുന്നത് ജീവിച്ച് മരിക്കാൻ വേണ്ടിയായിരുന്നു. പണ്ടത്തെ കാലവും ഈ കാലവും ഓർത്തു നോക്കിയാൽ രണ്ടു കാലവും ഒരുപാട് ഒരുപാട് വ്യത്യാസമുണ്ട്. നമുക്ക് ദൈവം ജീവിക്കാൻ ഒരുപാട് മാർഗ്ഗങ്ങൾ തന്നിട്ടുണ്ട്. അതിൽനിന്ന് നമ്മൾ നല്ല മാർഗ്ഗം തിരഞ്ഞെടുക്കണം ജീവിക്കാൻ വേണ്ടി. പിന്നെ ദൈവം നമുക്ക് സംരക്ഷണവും തന്നിട്ടുണ്ട്. തണുപ്പ് ആകുമ്പോൾ തണുപ്പിൽ നിന്ന് രക്ഷനേടാൻ ചൂടും ചൂടാകുമ്പോൾ ചൂടിൽ നിന്ന് രക്ഷ നേടാൻ തണുപ്പും ഇങ്ങനെ കുറെ കാര്യങ്ങൾ പഠിപ്പിച്ചു തന്നിട്ടുണ്ട് ദൈവം. മരങ്ങൾ വെട്ടിമുറിച്ചാൽ ഭൂമിയിലുള്ള വെള്ളങ്ങൾ മൊത്തം ഒലിച്ചു പോകും. പോലും പിന്നെ ഭൂമിക്ക് ഒരു തുള്ളിവെള്ളം പോലും ഉണ്ടാകില്ല ഇതുകൊണ്ടാണ് പല വീടുകളിലും വെള്ളം ഇല്ലാതാകുന്നത്. ഇങ്ങനെ വെള്ളം കുറയുകയും ആളുകൾക്ക് രോഗങ്ങൾ ഉണ്ടാകുമ്പോഴും ഒക്കെയാണ് ആണ് ആളുകൾ ഗുണപാഠം മനസ്സിലാക്കുന്നത്. ഈ ഭൂമി ശുചിത്വം ആയാൽ നമ്മൾ ശുചിത്വം ആകും. പ്ലാസ്റ്റിക് വിമുക്ത ഭൂമി ആക്കണം നമ്മുടെ ഈ ജീവിതം. നമ്മുടെ ജൈവവളമായ മണ്ണിൽ പ്ലാസ്റ്റിക് കൊണ്ട് നിറച്ചാൽ മണ്ണിന് നല്ല വ്യത്യാസമുണ്ടാകും. അതുമാത്രമല്ല ചെടികളും മരങ്ങളും ഒന്നും തന്നെ ഉണ്ടാകില്ല. പിന്നെ അതിന് എന്ത് വളമിട്ടു കൊടുത്താലും അത് വളരില്ല. പ്ലാസ്റ്റിക് മണ്ണിലിട്ടാൽ കാൻസർ പോലുള്ള പല മാരകരോഗങ്ങളും ഉണ്ടാകാൻ ഇടയുണ്ട്. ഇനി എല്ലാവരും ഒത്തുചേർന്ന് ഈ ഭൂമിയെ ശുചിത്വം ആക്കുക. -----------------------------
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |