എ.എം.എൽ.പി.സ്കൂൾ വളവന്നൂർ നോർത്ത്/അക്ഷരവൃക്ഷം/ദാരിദ്ര്യത്തിനു പിന്നിലെ മരണം
ദാരിദ്ര്യത്തിന് പിന്നിലെ മരണം
രാമപുരം എന്ന നാട്ടിൽ മൂന്ന് പെൺകുട്ടികൾ താമസിച്ചിരുന്നു. അവർ അനാഥരായിരുന്നു. പറയാൻ ഒരു മുത്തശ്ശി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഓല മേഞ്ഞ ഒരു വീട്ടിലായിരുന്നു അവരുടെ താമസം. അച്ഛനും അമ്മയും മൂന്ന് വർഷങ്ങൾക്ക് മുമ്പ് മരിച്ചു. അവർക്ക് ഒരു പശു ഉണ്ടായിരുന്നു. അതിന്റെ പാൽ വിറ്റു കിട്ടുന്ന തുച്ഛമായ കാശ് കൊണ്ടായിരുന്നു അവർ ജീവിച്ചിരുന്നത്. പിന്നെ നാട്ടുകാരുടെ അത്യാവശ്യം ചില സഹായങ്ങളും അവർക്ക് ലഭിച്ചിരുന്നു. മൂത്ത പെൺകുട്ടി ഗൗരിക്ക് പതിനഞ്ച് വയസ്സും രണ്ടാമത്തെ പെൺകുട്ടി ചിന്നുവിന്ന് പത്ത് വയസ്സും മൂന്നാമത്തെ പെൺകുട്ടി മണികുട്ടിക്ക് ആറ് വയസ്സുമായിരുന്നു പ്രായം.ചിന്നുവിന്റേം മണിക്കുട്ടിയുടെയും പഠനം അടുത്തുള്ള ഗവൺമെന്റ് സ്കൂളിലെ അധ്യാപകനാണ് നോക്കിയിരുന്നത്.ഗൗരിയേയും പഠിപ്പിക്കാൻ അവർ തയ്യാറായിരുന്നു.എന്നാൽ ഗൗരി സഹോദരികൾക്ക് വേണ്ടി സ്വയം പഠനം ഉപേക്ഷിച്ചു.മുത്തശ്ശി അവർക്ക് എപ്പോഴും നല്ലത് പറഞ്ഞ് കൊടുക്കുമായിരുന്നു.കുട്ടികൾക്ക് മുത്തശ്ശിയെ വളരെ ഇഷ്ടമായിരുന്നു.മുത്തശ്ശിക്ക് തിരിച്ചും.അങ്ങനെരു ദിവസം മണിക്കുട്ടിക്ക് പനി ബാധിച്ചു. അവരുടെഅടുത്ത് കാശില്ലാത്തതിനാൽ ൗരി ചില പച്ചില മരുന്നുകൾ കൊണ്ടുവന്ന് മണിക്കുട്ടിക്ക് കൊടുത്തു. കുറച്ച് ദിവസം അങ്ങനെ കടന്നു പോയി.ആശുപത്രിയിൽ കൊണ്ട് പോകാൻ അവരുടെ അടുത്ത് പണം ഇല്ലായിരുന്നു. പണത്തിന് വേണ്ടി മൂത്തവൾ ഗൗരി ആ ഗ്രാമത്തിലെ ചിലരെസമീപിച്ചു. അവരെ കൊണ്ട് കഴിയുന്നത് അവർ നൽകി. എന്നാൽ ആ പണം തികഞ്ഞില്ല.രണ്ടാമത്തവൾ ചിന്നു അവളുടെ പണം സൂക്ഷിച്ചുവെച്ചിരുന്ന കുടുക്ക പൊട്ടിച്ചു. അതിൽ ഇരുപത് രൂപ മാത്രമേ ഉണ്ടായിരുന്നുള്ളൂ.മണിക്കുട്ടിക്ക് പനി കൂടിക്കൊണ്ടേയിരുന്നു. വൈകാതെ തന്നെ മണിക്കുട്ടി മരണത്തിനു കീഴടങ്ങി. തന്റെ ഇളയ സഹോദരിയുടെ ജീവൻ രക്ഷിക്കാനായില്ലല്ലോ എന്ന സങ്കടത്താൽമൂത്തവൾ ഗൗരി വളരെ സങ്കടപ്പെട്ടു. മണിക്കുട്ടിയുടെ മൃതദേഹം സംസ്കരിക്കാൻ അവരുടെ അടുത്ത് ഒരടി ഭൂമി പോലും ഇല്ലായിരുന്നു. അവരെ എല്ലാവർക്കും ഇഷ്ടമായതിനാൽ നാട്ടുകാരിലൊരാൾ അവർക്ക് ശവസംസ്കാരത്തിനുള്ള അല്പം സ്ഥലം വിട്ടു കൊടുത്തു. അവിടെ മണിക്കുട്ടിയെ സംസ്കരിച്ചു. ഗൗരി പിന്നെ അന്ന് പാൽ കറന്നതേയില്ല.അവരുടെ പശു എന്തിനോവേണ്ടി അവിടെ കിടന്ന്അമറുന്നുണ്ടായിരുന്നു.മണിക്കുട്ടിയുടെ മരണം ആകാശത്തിന് സഹിക്കാത്തത് കൊണ്ടാകാം ആകാശം കറുത്തിരുണ്ടിരുന്നു. മുത്തശ്ശി പിനെ ആ കട്ടിലിൽ നിന്നും എഴുന്നേറ്റതേയില്ല.ചിന്നു ആോടും മിണ്ടിയതുമില്ല. തങ്ങളുടെ കുഞ്ഞനിയത്തിയായ മണിക്കുട്ടി ഇനി തിരിച്ചു വരില്ല എന്ന ആ സത്യം അപ്പോഴേക്കും ഗൗരിയും ചിന്നുവും മനസ്സിലാക്കിയിരുന്നു.
|