എന്നെത്തേതിലും നേരത്തെ
അച്ഛൻ കടപൂട്ടി വന്നു. അമ്മയോട്
എന്തോ പറയുന്നത് കേട്ടു. ലോകത്ത്
കൊറോണ എന്ന മഹാമാരി പടർന്നു
കൊണ്ടിരിക്കുന്നു ജനങ്ങൾ വലിയ
ഭീതിയിലാണ് എന്തൊക്കെയാണ്
വരാൻ പോകുന്നതെന്ന് അറിയില്ല...
പിറ്റേ ദിവസത്തെ പത്രത്തിലൂടെ
അനുദിനം പടർന്നു കൊണ്ടിരിക്കുന്ന
കൊറോണയെന്ന രോഗത്തെ കുറിച്ച്
നിറയെ എഴുതിയിട്ടുണ്ട്. അതിജീവിക്കാം
മുന്നേറാം എന്ന തലകെട്ടിൽ നമ്മുടെ
രക്ഷക്കു വേണ്ടി ജാഗ്രത നിർദ്ധേശങ്ങൾ
അച്ഛൻ ഞങ്ങളെ വായിച്ചു കേൾപ്പിച്ചു കൊണ്ടു പറഞ്ഞു, ഇത് പാലിക്കാൻ നമ്മൾ ബാധ്യസ്ഥരാണ്. ഓരോരുത്തരും കൈ കഴുകിയും അകലം പാലിച്ചും
ആഘോഷങ്ങൾ മാറ്റിവെച്ചും മുന്നോട്ടു
പോകാൻ അച്ഛൻ ഞങ്ങളെ പഠിപ്പിച്ചു.
സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചതിനാൽ
വിനോധത്തിലും വിജ്ഞാനത്തിലും പങ്കു
ചേരാൻ ഞങ്ങളോടൊപ്പം അച്ഛനും, അമ്മയും, മുത്തശ്ശനും, മുത്തശ്ശിയും,
വലിയ അമ്മയും, വലിയ അച്ഛനും, പങ്കു
ചേരുകയും ചെയ്യുന്നു. ഈ അവധികാലം
ഞങ്ങൾ കൊറോണയെന്ന മഹാമാരിയെ
അതിജീവിക്കുക തന്നെ ചെയ്യും.