കൊറോണയെ ഭയന്നു നാം
ബന്ധിതരായി സ്വയം
വീടിനുള്ളിൽ ഒതുങ്ങവേ
ഇന്നലെയോളം ആഘോഷിച്ചോരാ
തെരുവുകളൊക്കെ നിശബ്ദമായി
നാടും നഗരവും വിജനമായി
കൊറോണ കാണിച്ചുതന്നു
ആൾക്കൂട്ടമില്ല കല്ല്യാണവും
അഭിമാനമല്ല പ്രധാനം
അതിജീവനം തന്നെ..
ഇനിയെത്ര നാളുകൾ
തടവിലെന്നറിയില്ല എങ്കിലും
ഒന്നിച്ചിടാം നമുക്കീ
മഹാമാരിയെ ഓടിച്ചീടാൻ ...