എ.എം.എൽ.പി.എസ്. പാണാട്ട്/അക്ഷരവൃക്ഷം/ നമ്മുടെ പരിസ്ഥിതി
നമ്മുടെ പരിസ്ഥിതി
നാം നമ്മുടെ ചുറ്റുപാടും എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. ചപ്പുചവറുകൾ പൊതു സ്ഥലത്തു നിക്ഷേപിക്കരുത്. ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ പുറത്തേക്ക് വലിച്ചെറിയരുത്. പുഴ , കിണർ , തോട് , തടാകങ്ങൾ ഇവയിലെ ജലം മലിനമാക്കരുത്. നമ്മുടെ ശരീരം എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. എല്ലാവരെയും പേടിപ്പെടുത്തുന്ന മാരകമായ കൊറോണ രോഗം നമ്മുടെ ചുറ്റുപാടും ഉണ്ട്. നല്ല ശുചിത്വത്തോടെ ഇരുന്നാൽ ഈ മഹാമാരിയെ തോല്പിക്കാം. "കൈകോർക്കാനായ് കൈവിടാം. നല്ലൊരു നാളേക്കായ്" .
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |