വൃത്തിഹീനയായി നടക്കരുതേ നാം
ശുചിത്വമോടെ നടക്കേണം
രോഗം വരാതെ കാക്കാനും
ശുചിത്വമോടെ നടക്കേണം
നമ്മൾ പഠിക്കും സ്കൂളുകളും
ശുചിത്വമോടെ ആക്കുക നാം
നമ്മൾ വസിക്കും ഗൃഹത്തിനു ചുറ്റും
ശുചിത്വമോടെ നോക്കേണം
നമ്മൾ ധരിക്കും ഉടുപ്പുകൾ എല്ലാം
ശുചിത്വമോടെ അലക്കേണം
ശുചിത്വം നമുക്ക് കരുത്തുതരുന്നു
ആ കരുത്തല്ലോ കരുതൽ ആവുന്നു
ഒടുവിൽ കരുതൽ നമുക്ക്
ജീവിത രക്ഷ ഏകീടുന്നു.