എ.എം.എൽ.പി.എസ്. തിരൂർക്കാട്/ക്ലബ്ബുകൾ/അറബിക് ക്ലബ്/2024-25
പരിസ്ഥിതിദിനം
![](/images/thumb/0/08/18644_paristhidinam.jpg/107px-18644_paristhidinam.jpg)
അറബിക് ക്ലബിന്റെ നേതൃത്വത്തിൽ പരിസ്ഥിതിദിനത്തിൽ അറബിക് അദ്ധ്യാപകർ ക്ലാസ്സ് തലത്തിൽ സന്ദേശം നൽകി . കൂടാതെ ഓരോ ക്ലാസിലെയും കുട്ടികൾ പരിസ്ഥിതിദിന പോസ്റ്ററുകൾ തയ്യാറാക്കുകയും ചെയ്ത.
ഈദ്
ഇശൽ നിലാവ് ബലിപെരുന്നാൾ ആഘോഷം 14/06/ 2024 വെള്ളിയാഴ്ച നടത്തി.ഒന്ന് മുതൽ നാലു വരെ ക്ലാസ്സിലെ വിദ്യാർത്ഥികൾമൈലാഞ്ചിപ്പാട്ടിന്റെ
താളത്തിനൊത്തു മെഗാഒപ്പന നടത്തി.രണ്ടാം ക്ലാസ്സുകാർ ഗ്രീറ്റിംഗ് കാർഡ് മത്സരവും മുന്ന് നാലു ക്ലാസ്സുകാർ മൈലാഞ്ചി മത്സരവും നടത്തി .
വായനദിനം
![](/images/thumb/b/b1/18644vayanadinam.jpg/139px-18644vayanadinam.jpg)
അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒന്നാം ക്ലാസ്സുമുതൽ നാലാം ക്ലാസ്സുവരെ വായനമത്സരമുണ്ടായിരുന്നു. ഭാവാത്മകമായി വായിക്കാനുള്ള അവസരം എല്ലാ കുട്ടികൾക്കും ഉറപ്പാക്കിയിരുന്നു. ഓരോ ക്ലാസിലെയും വിജയിയെ കണ്ടെത്തി അവർക്കുള്ള സമ്മാനങ്ങൾ നൽകി
അറബിക് ഭാഷാദിനം
യുനെസ്കോ സംസ്കരിത, ബഹുസ്വരത ആഘോഷിക്കുക എന്ന ലക്ഷ്യത്തോടെ ഡിസംബറിൽ ആചരിക്കുന്നു.ഒന്ന്,രണ്ട് ,ക്ലാസ്സുകാർ കളറിങ് മത്സരം നടത്തി വിജയികൾക്ക് സമ്മാനം നൽകി. കുട്ടികൾ ഒന്നിച്ചു ചേർന്ന് അക്ഷരമരം തയ്യാറാക്കി.മൂന്ന് ,നാല് ക്ലാസ്സുകാർ പതിപ്പ് നിർമ്മാണം ,മെമ്മറി ടെസ്റ്റ് ,കാലിഗ്രാഫി,,ക്വിസ്,പോസ്റ്റർ നിർമ്മാണം എന്നീ മത്സരങ്ങൾ നടത്തി .അസംബ്ലയിൽ വച്ച DLED വിദ്യാർത്ഥി അറബിക് ദിന സന്ദേശം നൽകുകയും ചെയ്തു.