എ.എം.എൽ.പി.എസ്. ഓമാനൂർ/അക്ഷരവൃക്ഷം/ഭൂമിക്കായി ഒരു ദിനം

ഭൂമിക്കായി ഒരു ദിനം

നമ്മുടെ പരിസ്ഥിതിയെ മനുഷ്യർ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. നശിച്ചുകൊണ്ടിരിക്കുന്ന പ്രകൃതിയെ തിരിച്ചുപിടിക്കേണ്ടതിന്റെ ആവശ്യകത ഓർമ്മിപ്പിക്കുന്ന ദിനമാണ് ഭൗമദിനം. ഏപ്രിൽ 22 ആണ് നമ്മൾ ലോക ഭൗമ ദിനമായി ആചരിക്കുന്നത്. കുന്നുകൾ നിരത്തിയും,മരങ്ങൾ വെട്ടി നശിപ്പിച്ചും, പുഴയിൽനിന്ന് മണൽവാരിയും, വയൽ നികത്തിയും ,അമിതമായ കീടനാശിനികൾ പ്രയോഗിച്ചും നാം പ്രകൃതിയെ നശിപ്പിക്കുന്നു. ഇതു കാരണം നമ്മുടെ നിലനില്പ് തന്നെ ഭീഷണിയിലാണ് മനുഷ്യന്റെ ഇടപെടലിനെ ആശ്രയിച്ചിരിക്കുന്നു ഭൂമിയുടെ നിലനിൽപ്പ്.മനുഷ്യന് അതിനെ സംരക്ഷിക്കുകയോ നശിപ്പിക്കുകയോ ചെയ്യാം. പ്രകൃതിയിലേക്കുള്ള തിരിച്ചുപോക്കാണ് ഈ പ്രതിസന്ധിക്കുള്ള ഏക പരിഹാരം. "എല്ലാവരുടെയും ആവശ്യത്തിനുള്ളത് പ്രകൃതിയിൽ തന്നെയുണ്ട് എന്നാൽ ആരുടെയും അത്യാഗ്രഹം ശമിപ്പിക്കാനുള്ളത് ഇല്ല" എന്ന് നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ വാക്കുകൾ ഇവിടെ പ്രസക്തമാണ്.

സിത്താര ജഹാൻ യൂ കെ
4 B എ.എം.എൽ.പി.എസ്. ഓമാനൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം