എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/സമ്പത്തു കാലത്ത് തൈ പത്തു വച്ചാൽ...
സമ്പത്തു കാലത്ത് തൈ പത്തു വച്ചാൽ...
ഇന്ന് നാം മരങ്ങൾ വെട്ടി നശിപ്പിച്ചും നമ്മുടെ കൃഷിയിടങ്ങളിൽ കൃഷി ചെയ്യാതിരുന്നും കൃഷിഭൂമി നശിപ്പിച്ചിരിക്കുന്നു. അരിയും പച്ചക്കറിയും എല്ലാം അന്യസംസ്ഥാനങ്ങളിൽ നിന്നാണ് ഇവിടെയെത്തുന്നത്. ഈ അവസ്ഥ മാറേണ്ടിയിരിക്കുന്നു. നാം കൃഷി ചെയ്യാൻ ഉത്സാഹം കാണിക്കണം. ഫലവൃക്ഷങ്ങൾ നട്ടു പിടിപ്പിക്കണം. മരങ്ങൾ വെട്ടി നശിപ്പിക്കാതിരിക്കുക. വീട്ടുവളപ്പിൽ ഒരു പച്ചക്കറി തോട്ടം നട്ടുപിടിപ്പിക്കാം. വിത്ത് വിതച്ച് മുളച്ചു വരുന്ന തൈകൾ ജൈവവളമുപയോഗിച്ച് വളർത്തിയെടുക്കാം. നെൽകൃഷി തിരികെ കൊണ്ടുവരാം. നമ്മുടെ കൃഷിഫലം ഉപയോഗിച്ച് ദൈനംദിന ജീവിതം ഭദ്രമാക്കുവാൻ നമുക്ക് കഴിയണം. അതിനായി നാം ഉത്സാഹമുള്ളവരാകണം. സമ്പത്തു കാലത്ത് തൈ പത്തു വച്ചാൽ ആപത്തുകാലത്ത് കായ് പത്തു തിന്നാം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |