കേൾക്കൂ കേൾക്കൂ കുട്ടികളെ
ശുചിത്വത്തിൻ പ്രാധാന്യം
ആരോഗ്യമുള്ള ശരീരത്തിന്
വ്യക്തിശുചിത്വം പ്രാധാന്യം
പല്ലു തേച്ചു വെളുപ്പിക്കേണം
നഖങ്ങൾ നന്നായ് വെട്ടണം
കൈകൾ തുടരെ കഴുകേണം
കുളിയും എന്നും നടത്തണം
ആഹാരം വൃത്തിയോടെ കഴിക്കേണം
ഇങ്ങനെ ഓരോ വ്യക്തിയും
വൃത്തിയോടെ ജീവിച്ചാൽ
മിഴി തുറക്കാം ചിരിയോടെ