പ്രകൃതിയല്ലവൾ ജനനിയാണ്
താരാട്ട് പാടുന്നൊരമ്മയാണ്
അവളുടെ ആത്മാവിൽ നിന്നുയരുന്ന
താരാട്ട് കേട്ടുറങ്ങിയ നീ
പരിഷ്കാരത്തിനു വേണ്ടി
അവളുടെ മാറുപിളർന്നു നീ
നിൻ സാമ്രാജ്യം കെട്ടി ഉയർത്തിയില്ലേ
ഇന്നു നീ അവളുടെ രോദനം കേട്ട്
ആർത്തട്ടഹസിച്ചു നിൽക്കുന്നു
അവളുടെ മിഴിയിൽ നിന്നും ഇറ്റിറ്റു വീണ
കണ്ണീരാൽ ഒരിക്കൽ നീ തിരിച്ചുനൽകും
പിടിച്ചുവാങ്ങിയതെല്ലാം