ഏഴഴകുള്ളൊരു സുന്ദരി തുള്ളിത്തുള്ളി ഒഴുകുന്നു ചാടി ചാടി മറിയുന്നു മാലയും താണ്ടി കാടും താണ്ടി ഒഴുകി വരുന്നൊരു സുന്ദരി എങ്ങോട്ടാ നീ പോകുന്നേ? തടാകത്തിലേക്ക് ചേരാനോ? കടലിലേക്ക് മറയാനോ? എന്ത് മനോഹരമാണീ കാഴ്ച. എന്തായാലും നിന്നെക്കാണാൻ ഏഴഴകുള്ളൊരു സുന്ദരി.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത