പൂക്കൾ തോറും പാറി നടപ്പൂ
കളിമുറ്റത്തെ പൂമ്പാറ്റ
ഏഴുനിറത്തിൽ പുത്തനുടുപ്പിൽ
ഏഴഴകുള്ളൊരു പൂമ്പാറ്റ
പാറി പാറി ദേശം താണ്ടി
പറന്നു നടപ്പൂ പൂമ്പാറ്റ
എന്നോടൊപ്പം കൂടാമോ?
എനിക്കൊരു മുത്തം നൽകാമോ?
നിന്നോടൊത്തു പറക്കേണം
നിന്നെ പോലെ രസിക്കേണം
കാണാനെന്തൊരു ചേലാണ്
ആഹാ നല്ലൊരു പൂമ്പാറ്റ