നീണ്ട ഒരു ലോക്ടൗൺ കാലം
വീട്ടിലാണിന്നെല്ലാരും
ആരവങ്ങളില്ല, ആഘോഷങ്ങളില്ല
എങ്ങും എന്തൊരു ശൂന്യത!
റോഡുകൾ വിജനം
എൻ പ്രിയ വിദ്യാലയവുമില്ല
കളിചിരികൾ, കുസൃതികൾ ഒന്നുമില്ല
എങ്ങും നിശബ്ദത.
യാത്രകളില്ല, കൂടിച്ചേരലുകളില്ല
ആരാധനാലയങ്ങളില്ല, ഉത്സവങ്ങളില്ല
ജീവിതം ഒരു ചോദ്യചിന്നം
എന്നുതീരും ഈ മഹാമാരിയുടെ നാളുകൾ?